മിഷൻ ചലഞ്ച് ഏകദിന സെമിനാർ നാളെ കരുനാഗപ്പള്ളിയിൽ

ഷാജി ആലുവിള

കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് മധ്യ മേഖല കരുനാഗപ്പള്ളി സെക്‌ഷൻ മിഷൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ഏ.ജി. ചർച്ചിൽ വെച്ച് നാളെ (10.8.19) “മിഷൻ ചലഞ്ച് 2019” എന്ന ഏക ദിന മിഷൻ സെമിനാർ നടക്കും. രാവിലെ 9.30ന് കരുനാഗപ്പള്ളി സെക്ഷൻ പ്രസ്‌ബിറ്റർ റവ. അലക്സാണ്ടർ സാമുവൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സെക്ഷൻ മിഷൻ കൺവീനിർ പാസ്റ്റർ സാമുവൽ വിൽസൺ അധ്യക്ഷൻ ആയിരിക്കും. ബൈബിൾ ലീഗ് നാഷണൽ ഡയറക്ടർ റവ. ജേക്കബ് സ്കറിയയും ടീമും ക്ലാസ്സുകൾ നയിക്കും. ഇപ്പോൾ ഉള്ള സാഹചര്യത്തിൽ സുവിശേഷ പ്രവർത്തനത്തിൽ തൽപ്പരർ ആയവർക്കു സുവിശേഷീകരണത്തിൽ എങ്ങനെ പ്രതികൂലങ്ങളെ അതിജീവിച്ചു സാമൂഹിക പ്രതിബദ്ധതയോടെ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാം എന്നുള്ള ചിന്തക്ക് പ്രയോജനം ആയിരിക്കും ഈ സെമിനാർ. സെക്ഷൻ സെക്രട്ടറി പാസ്റ്റർ റോയ് ശാമുവേൽ, ട്രഷറർ പാസ്റ്റർ കെ.സി.മാത്യു, സെക്ഷൻ കമ്മറ്റി അംഗങ്ങൾ സെക്ഷൻ മിഷൻ ഭാരവാഹികൾ എന്നിവർ നേന്ത്രത്വം വഹിക്കും. ഈ സമ്മേളനത്തോടനുബന്ധിച്ച് സെക്ഷൻ പുത്രികാസംഘടനകളുടെ തെരഞ്ഞെടുപ്പും നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like