പ്രളയം: ഐ.പി.സി കേരളാ സ്റ്റേറ്റ് അടിയന്തിര കൗൺസിൽ നാളെ (ഓഗ. 9ന്)

കുമ്പനാട്: മലബാറിലും കേരളത്തിന്റെ മറ്റിടങ്ങളിലും ഉണ്ടായ
പ്രളയ ദുരിതത്തിലകപ്പെട്ടവരെ സഹായിക്കുന്നതിനായി നാളെ ഓഗസ്റ്റ് 9ന്
ഐ.പി.സി കേരളാ സ്റ്റേറ്റ് അടിയന്തിര കൗൺസിൽ കൂടാൻ തീരുമാനിച്ചതായി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പാസ്റ്റർ സി.സി. ഏബ്രഹാം, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവർ അറിയിച്ചു. രാവിലെ 11 മണിക്ക് കുമ്പനാട് കൗൺസിൽ ഹാളിൽ യോഗം നടക്കും. എല്ലാ കൗൺസിൽ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like