പത്ത് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കനത്ത കാറ്റും മഴയും തുടര്‍ന്ന സാഹചര്യത്തില്‍ പത്ത് (ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, പത്തനംതിട്ട)ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ വെള്ളിയാഴ്ച (09-08-2019) അവധി പ്രഖ്യാപിച്ചു.

ശക്തമായ മഴ തുടരുന്നതിനാലും റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like