നിലമ്പൂരിൽ ഒറ്റനില വീടുകൾ പരിപൂർണമായി വെള്ളത്തിനടിയിലായി; മരണം നാലായി, പൊലീസിന്റെ എല്ലാ വിഭാഗവും രക്ഷാപ്രവര്‍ത്തനവുമായി രംഗത്ത്

കോഴിക്കോട്: സംസ്ഥാനത്തുടനീളം മഴ കണക്കുന്നതിനിടെ വിവിധയിടങ്ങളിലായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ച ഒന്നരവയസുള്ള പെണ്‍കുഞ്ഞിന്റെ വാര്‍ത്തയാണ് ഒടുവില്‍ വരുന്നത്. ഇടുക്കിയിലെ ചിന്നക്കനാല്‍ സ്വദേശികളായ രാജശേഖരന്‍-നിത്യ ദമ്ബതികളുടെ മകള്‍ നിത്യശ്രീയാണ് മരണപ്പെട്ടത്. ജെ.സി.ബി ഉപയോഗിച്ച്‌ മണ്ണ് നീക്കി മാറ്റിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.

മലയോര മേഖലയിലാണ് ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാളായി. നിത്യശ്രീയെ കൂടാതെ മൂന്നുപേരും മഴയില്‍ മരണപ്പെട്ടിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി ചുണ്ടക്കുളം ഊരിലെ കാര, വയനാട് കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു, കണ്ണൂര്‍ കുഴിക്കല്‍ സ്വദേശി ശില്‍പ്പ നിവാസില്‍ പദമനാഭന്‍ എന്നിവരാണ് മരണപ്പെട്ടത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കേരളം പൊലീസിന്റെ എല്ലാ വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രംഗത്തുണ്ട്.

നിലമ്പൂർ ടൗണിൽ ഒറ്റനില വീടുകൾ പരിപൂർണമായി വെള്ളത്തിനടിയിലായിക്കഴിഞ്ഞു. വെള്ളപൊക്കം മൂലം ദുരിതത്തിലായ എല്ലാ ജില്ലകളിലും പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ആവശ്യപ്പെട്ട് വിളിക്കുന്ന എല്ലാവര്‍ക്കും പൊലീസ് കഴിയുന്നത്ര വേഗത്തില്‍ സേവനം നല്‍കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. കോഴിക്കോട് ഇതുവരെ പത്ത് ദുരിതാശ്വാസ ക്യാമ്ബുകളാണ് തുറന്നിട്ടുള്ളത്. 127 കുടുംബങ്ങളിലെ 428 പേരാണ് ഇവിടെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ അഭയം തേടിയത്. വയനാട്, മലപ്പുറം, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

post watermark60x60

അതേസമയം വൈദ്യുത കമ്പികൾ പൊട്ടിവീണു ഷോക്കേല്‍ക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇങ്ങനെ കമ്ബികള്‍ പൊട്ടികിടക്കുന്നതോ, പോസ്റ്റുകള്‍ വീണു കിടക്കുന്നതോ ആയി ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തങ്ങളെ അറിയിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. സ്ഥലം കൃത്യമായി തന്നെ അറിയിക്കണമെന്നും കെ.എസ്.ഇ.ബി പറഞ്ഞു. ഇതിനായി കെ.എസ്.ഇ.ബിയുടെ കസ്റ്റമര്‍ കെയര്‍ നമ്ബര്‍ ഉപയോഗപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. മഴ നിലയ്ക്കാതെ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജനങ്ങളോട് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like