പ്രത്യാശയോടെ തിരുവല്ലയിൽ നിന്നും സൂസൻ ജോൺസന് വിട

ഷാജി ആലുവിള

തിരുവല്ല: അസംബ്ലീസ് ഓഫ് ഗോഡ് വേങ്ങൽ സഭാശുശ്രൂഷകൻ പാസ്റ്റർ ടി. പി. ജോൺസന്റെ ഭാര്യ സൂസൻ ജോൺസന് (ഷെറി 50) തിരുവല്ല യാത്രാ മൊഴി നൽകി.
അഞ്ചു പതിറ്റാണ്ടു നീണ്ടു നിന്ന ജീവിതത്തിലെ 26 വർഷത്തെ ശുശ്രൂഷാ ജീവിതത്തിനു വിരാമം കുറിക്കുമ്പോൾ പതിനാലു വർഷം പത്തനംതിട്ട തിട്ട ജില്ലയിൽ തിരുവല്ലയുടെ സമീപ പ്രദേശങ്ങളിൽ കുടുംബമായി പ്രവർത്തിച്ചു. “പ്രാർത്ഥനയാണ് നമ്മുടെ കൈമുതൽ” എന്നതായിരുന്നു ഷെറിയുടെ ആപ്ത വാക്യം. അതു താൻ ഏവരോടും പറഞ്ഞിട്ടും ഉണ്ട്. കുളത്തൂപ്പുഴ പെരുമന വീട്ടിൽ കെ. എം. ജോർജ്ജിന്റെയും, റാഹേൽ ജോർജ്ജിന്റെയും മകളായി 1969 ജൂലൈ 17 നാണ് ഷെറി എന്ന സൂസൻ ജനിച്ചത്. അൻപതു വർഷ ജീവിതം പൂർട്തീകരിച്ചു ആഗസ്റ്റ് 2 ന് നിത്യ വിശ്രമത്തിൽ പോയ ദൈവ ദാസിയുടെ ഭൗതീക ശരീരം പരുമല മെഡിക്കൽ മിഷനിൽ നിന്നും ഇന്ന് രാവിലെ 7.30.ന് വിലാപ യാത്രയായി തിരുവല്ല ശാരോൻ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിനു വെച്ചു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ടും ആൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മുൻ ജനറൽ സെക്രട്ടറിയും ആയിരുന്ന റവ ടി.ജെ.സാമുവേൽ ന്റെ സഹോദരി പുത്രി ആണ് സൂസൻ. വിവിധ സഭാ നേതാക്കൻ മാർ, പുരോഹിതന്മാർ, ഏ.ജി. ഉൾപ്പടെയുള്ള സഭാ ശുശ്രൂഷകൻമാർ പ്രസ്‌ബിറ്റർമാർ, യൂ.പി.എഫ്., പി.സി.ഐ, പ്രതിനിധികൾ അനുശോധിക്കുകയും അന്ത്യോമപചാരം അർപ്പിക്കുകയും ചെയ്തു. തുടർന്ന് പാസ്റ്റർ ജോൺസന്റെ സ്വദേശമായ കുളത്തുപുഴക്ക് പത്തു മണിക്ക് കൊണ്ടുപോയി. ഭവനത്തിലെ ശുശ്രൂഷക്കും ശേഷം വൈകിട്ട് 4 മണിക്ക് കുളത്തൂപ്പുഴ ഏ. ജി. സഭാ സെമിത്തേരിയിൽ നടക്കും ക്രൈസ്തവ എഴുത്തുപുര കുടുംബത്തിനുവേണ്ടി ഷാജി ആലുവിള ആദരാഞ്ജലികൾ അർപ്പിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like