ഫെയ്ത്ത് ഫോം കേരള സീനിയർ പാസ്റ്റേഴ്‌സ് ഫെലോഷിപ്പ് മൂന്നാമത് കോൺഫ്രൻസ് നടത്തി

ചെങ്ങന്നൂർ: ആയിരങ്ങളെ നേരിന്റ് പാതയിൽ നയിച്ച സീനിയർ പാസ്റ്റേഴ്സിന്റെ ശബ്ദം ഇന്നിന്റെ തലമുറക്ക് വളരെ അനിവാര്യമാണന്നും ആയുസിന്റെ അന്ത്യത്തോളം ശക്തമായി സത്യ സുവിശേഷം വിളിച്ചു പറയണമെന്നും ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്റർ കെ.എ. ഉമ്മൻ .കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പിലെ പ്രധാന സന്ദേശത്തിൽ സഹപ്രവർത്തകരെ ആഹ്വാനം ചെയ്തു.
കൊല്ലകടവ് ഫെയ്ത്ത് ഹോംമിൽ നടത്തപ്പെട്ട കേരള സീനിയർ പാസ്റ്റേഴ്സിന്റെ സമ്മേളനത്തിൽ ഫെയ്ത്ത് ഹോം പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു.
കെ എസ്.പി .എഫ് പ്രസിഡന്റ് ജോർജ് തോമസ്,
ഇവാ. കെ.റ്റി തോമസ് , അഡ്വ.പ്രകാശ് പി തോമസ്, സാബു ജോർജ് പന്തളം ,റ്റിജോ സി.സണ്ണി, ജേക്കബ് ജോൺ,
റ്റിജു സി. സണ്ണി, റോയി.കെ.യോഹന്നാൻ ,ജിബു ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
സെക്രട്ടറി പാസ്റ്റർ എം.പി.ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു അഡ്മിനിസ്ട്രേറ്റർ ജോയി ജോൺ പ്രർത്തനങ്ങൾക്ക് നേതൃത്വം നൽകി

-ADVERTISEMENT-

-ADVERTISEMENT-

You might also like