പാസ്റ്റർ റോയ്സൺ ജോണി ഏ.ജി. സൗത്ത് ഇന്ത്യ മിഷൻസ് കോ-ഓർഡിനേറ്ററായി നിയമിതനായി

ബംഗലൂരു: അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് ഇന്ത്യയുടെ മിഷൻസ് വിഭാഗം ഇദംപ്രഥമമായി നിലവിൽ വന്നു.
കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾ അടങ്ങുന്ന ഏ.ജി.ഐ.യിലെ ഏറ്റവും വലിയ റീജിയനാണ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ്. 1951-ൽ ബോംബെയിൽ രജിസ്റ്റർ ചെയ്ത എസ്.ഐ.ഏ.ജി. മിഷൻ പ്രവർത്തനങ്ങൾക്ക് കാര്യമാത്രമായ ഊന്നൽ മുൻകാലങ്ങളിൽ കൊടുത്തിട്ടുണ്ട്. തദ്ദേശീയ ഡിസ്ട്രിക്ടുകൾ വഴി അതത് സംസ്ഥാനങ്ങൾക്കുള്ളിലും ഉത്തര ഭാരതത്തിലുമായി ക്രമീകൃതമായ നിലയിൽ നടന്നു വരുന്ന മിഷൻ പ്രവർത്തനങ്ങളുടെ ഏകീകരണവും ത്വരിതപ്പെടുത്തലുമാണ് സൗത്ത് ഇന്ത്യാ മിഷൻസിന്റെ രൂപീകരണത്തിലൂടെ ഉദ്ദേശിക്കുന്നത്.

കോ-ഓർഡിനേറ്ററായി ചുമതലയേറ്റ പാസ്റ്റർ റോയ്സൺ ജോണി കുളത്തൂപ്പുഴ സ്വദേശിയും ഏ.ജി. മലയാളം ഡിസ്ട്രിക്ടിലെ ഓർഡൈൻഡ് ശുശ്രൂഷകനും ഏ.ജി. യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്സിന്റെ (സി.എ.) മുൻ സംസ്ഥാന പ്രസിഡന്റുമാണ്. മാവേലിക്കര, കുറത്തികാട് കർമ്മേൽ ഏ.ജി. സഭാശുശ്രൂഷകനായ ഇദ്ദേഹം വടവാതൂർ ശാലോം ബൈബിൾ കോളെജ് അധ്യാപനും കൂടിയാണ്. ഉത്തരേന്ത്യൻ മിഷൻ പ്രസ്ഥാനമായ ഓപ്പറേഷൻ അഗപ്പെയുടെ പ്രവർത്തനത്തോടുള്ള ബന്ധത്തിൽ ഒരു പതിറ്റാണ്ടിലധികമായ പ്രവർത്തന പരിചയം സൗത്ത് ഇന്ത്യാ മിഷൻസിൽ പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് ഏ.ജി. നേതൃത്വം.

ഭാര്യ: റെനിമോൾ
മക്കൾ: സെറ, സ്റ്റീവ്, സ്മിത്ത്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.