ആരോഗ്യ നിലയിൽ പുരോഗതി

തിരുവല്ല: ഉയർന്ന രക്തസമ്മര്ദം നിമിത്തം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് തിരുവല്ല ബിലീവേർസ് മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന പാസ്റ്റർ ടി.പി. മാത്യുവിന്റെ ആരോഗ്യ നിലയിൽ പുരോഗതി. രക്തസമ്മർദം നിയന്ത്ര വിധേയമായതും ശരീരം മരുന്നിനോട് പ്രതികരിച്ചു തുടങ്ങിയതുമായ സാഹചര്യത്തിൽ തന്നെ വാർഡിലേക്ക് മാറ്റിയതായി ബന്ധുമിത്രാദികൾ കൈസ്തവ എഴുത്തുപുരയോട് പ്രതികരിച്ചു. ദൈവസഭയുടെ സീനിയർ ശുശ്രുഷകനും ഇടുക്കി – ചപ്പാത്ത് സിസ്ട്രിക്ട് പാസ്റ്ററുമാണ് പാസ്റ്റർ ടി.പി. മാത്യു. ദൈവദാസന്റെ പൂർണ്ണ വിടുതലിനായി ദൈവമക്കൾ തുടർന്നും പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.