പി.വൈ.പി.എ പത്തനംതിട്ട ജില്ലയിൽ 1,85000 രൂപയുടെ സഹായ വിതരണം നടത്തി

കുമ്പനാട് : ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി ഐ.പി.സി മിഡ്‌വെസ്റ് റീജിയൻ, ഐ.പി.സി മിഡ്‌വെസ്റ് റീജിയൻ പി.വൈ.പി.എ, ഐ.പി.സി എബനേസർ ലേക്ക്ലാൻഡ് സഭാ തുടങ്ങിയ വിവിധ സഭകളുടെയും, വ്യക്തിപരമായി നൽകിയ സംഭാവനകൾ (ഐ.പി.സി ജനറൽ കൗൺസിൽ ഓഫീസ് വഴി സംസ്ഥാന പി.വൈ.പി.എയ്ക്ക് നൽകിയ തുക) ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കൊല്ലം, പത്തനംതിട്ട ഉൾപ്പെടെയുള്ള വിവിധ ജില്ലാ /സോൺ തലങ്ങളിൽ വിതരണം ചെയ്തു കഴിഞ്ഞു. സംസ്ഥാന പി.വൈ.പി.എയ്ക്കു ലഭിച്ച തുക ഓരോ മേഖലകൾ വഴി വിതരണം ചെയ്ത് കൊണ്ടിരിക്കുകയാണ്. അതിൻപ്രകാരം ജൂലൈ 20 ശനിയാഴ്ച ഐ.പി.സി തിരുവല്ല ടൗൺ സഭയിൽ വെച്ച് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ളവർക്ക് ₹1,25,000 രൂപയുടെ ചെക്കുകൾ കൈമാറി. അടിയന്തിരമായി ഇടക്കാലത്തു വിവിധ കുടുംബങ്ങൾക്ക് ₹60,000/- രൂപയുടെ സഹായം ഈ കാലയളവിൽ നൽകിയത് ഉൾപ്പെടെ ജില്ലയിൽ ആകെ ₹1,85,000/- രൂപയുടെ ധനസഹായം ചെയ്യുവാനിടയായി.

സംസ്ഥാന പി.വൈ.പി.എ പ്രസിഡന്റ്‌ സുവി. അജു അലക്സ്‌, സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവേൽ, ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ അംഗം ജോജി ഐപ്പ് മാത്യൂസ്, പി.വൈ.പി.എ ചാരിറ്റി ബോർഡ് ചെയർമാൻ പാസ്റ്റർ മനു വര്ഗീസ്, പത്തനംതിട്ട മേഖല പി.വൈ.പി.എ ട്രഷറർ ജിൻസൺ, കൊട്ടാരക്കര മേഖലാ പി.വൈ.പി.എ ട്രഷറർ മോസസ് ചാക്കോ, തിരുവല്ല സെന്റർ പി.വൈ.പി.എ പ്രസിഡന്റ്‌ ബിബിൻ ആമല്ലൂർ, സെക്രട്ടറി ജിൻസൺ ചാക്കോ, ട്രഷറർ ജിബിൻ വേങ്ങൽ എന്നിവർ പങ്കെടുത്തു.

വരും ദിവസങ്ങളിൽ മറ്റുളള ജില്ലാ /മേഖലാ പി.വൈ.പി.എയുമായി സഹകരിച്ചു സഹായവിതരണം നടത്തുവാനുള്ള ക്രമീകരണം ചെയ്തു വരുന്നതായി സംസ്ഥാന പി.വൈ.പി.എ നേതൃത്വം അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.