എക്സൽ മിനിസ്ട്രിസ് കാനഡ ചാപ്റ്റർ ആരംഭിച്ചു

ടൊറൻറ്റോ: കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിലുള്ള സുവിശേഷീകരണ പ്രവർത്തനത്തിലൂടെ ശ്രദ്ധേയമായ എക്സൽ മിനിസ്ട്രിസിന്റെ പ്രവർത്തനങ്ങൾ കാനഡയിൽ തുടക്കം കുറിച്ചു. കാനഡയിൽ ആദ്യ വി.ബി.എസ് ജൂലൈ 26, 27, 28 തീയതികളിൽ ക്യുബെക് പെന്തക്കോസ്റ്റൽ ഹൌസ് ഓഫ് സാൽവേഷൻ ചർച്ചിലും, ആഗസ്ത് 14 മുതൽ 17 വരെ ലണ്ടൻ പ്രയർ ഫെല്ലോഷിപ്പ് ചർച്ചിലും നടത്തപ്പെടും. ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ എക്സൽ മിനിസ്ട്രീസിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ ഉണ്ട്. വി.ബി.എസിന്റെ പ്രവർത്തനങ്ങളെ കൂടാതെ ചാരിറ്റി, മിഷൻ, മീഡിയ, സോഷ്യൽ അവേർനെസ്സ് പ്രോഗ്രാം, എക്സൽ പബ്ലിക്കേഷൻ, വടക്കേ ഇന്ത്യയിലുള്ള പ്രവർത്തനങ്ങൾ, തുടങ്ങി വിവിധ സുവിശേഷീകരണ – സാമൂഹ്യ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നായി നിരവധി പേർ കാനഡ ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കാനഡയിൽ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ +1 6132633169 (CA)

-ADVERTISEMENT-

-ADVERTISEMENT-

You might also like