ഒടുവില്‍ നിരീശ്വരവാദികളും സമ്മതിക്കുന്നു അമാനുഷിക ശക്തിയുണ്ടെന്ന്

വാഷിംഗ്ടണ്‍ ഡി‌സി: നിരീശ്വരവാദികളും അമാനുഷിക ശക്തിയിൽ വിശ്വസിക്കുന്നുണ്ടന്ന് പുതിയ ഗവേഷക റിപ്പോർട്ട്. യു.കെ ആസ്ഥാനമായുള്ള അണ്ടർസ്റ്റാൻഡിംഗ് അൺബിലീഫ് എന്ന ഗ്രൂപ്പാണ് ഗവേഷക റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നാല് ഭൂഖണ്ഡങ്ങളിലുള്ള ആറു രാജ്യങ്ങളിലെ അവിശ്വാസികളിലാണ് പഠനം നടത്തിയത്. ദൈവത്തെ ഇവർ നിഷേധിക്കുന്നുവെങ്കിലും അമാനുഷിക പ്രതിഭാസങ്ങളിൽ ഇവർ വിശ്വസിക്കുന്നു.

കെന്റ് യൂണിവേഴ്സിറ്റിയാണ് ഗവേഷണം സ്പോൺസർ ചെയ്തത്. ഗവേഷക റിപ്പോർട്ടനുസരിച്ച് അജ്ഞയേവാദികൾ നിരീശ്വരവാദികളെക്കാൾ കൂടുതലായി അമാനുഷിക പ്രതിഭാസങ്ങളിൽ വിശ്വസിക്കുന്നുണ്ട്. ദൈവമില്ലെന്നും, അമാനുഷികമായ ഒന്നുമില്ലെന്നും പറയുന്നവരുടെ ഇരട്ടത്താപ്പാണ് പുതിയ റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like