അപ്രതീക്ഷിത മഴയില്‍ വാഷിങ്ടണില്‍ വെള്ളപ്പൊക്കം, വൈറ്റ് ഹൗസിലും വെള്ളം കയറി

വാഷിങ്ടണ്‍: കനത്തമഴയില്‍ ആശങ്കയിലായി വാഷിങ്ടണിലെ ജനജീവിതം. കോരിച്ചൊരിയുന്ന മഴയെ തുടര്‍ന്ന് വാഷിങ്ടണില്‍ വെള്ളപ്പൊക്കം. റോഡുകളില്‍ വലിയ തോതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടത് സാധാരണ ജനജീവിതത്തെ ബാധിച്ചു. നാഷണല്‍ വെതര്‍ സര്‍വീസ് അപ്രതീക്ഷിത വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിലും കനത്തമഴയാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയെതുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വാഹനത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

തിങ്കളാഴ്ചയാണ് കനത്ത മഴയെ തുടര്‍ന്ന് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായത്. വാഷിങ്ടണില്‍ വാഹന, റെയില്‍ ഗതാഗതം ബന്ധങ്ങള്‍ വേര്‍പ്പെട്ടു. വൈദ്യുതി വിതരണത്തെയും മഴബാധിച്ചു.

post watermark60x60

ഇതിനിടെ, അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലും വെള്ളം കയറി. വൈറ്റ് ഹൗസിന്റെ ബേസ്മെന്റിലാണ് ഭാഗികമായി വെള്ളം കയറിയത്. പോടോമാക് നദി മഴയെതുടര്‍ന്ന് കരകവിഞ്ഞതാണ് വലിയ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് വിവരം. ചൊവ്വ, ബുധന്‍ ദിവസങ്ങളിലും മഴ കനക്കാനാണ് സാധ്യത.

-ADVERTISEMENT-

-ADVERTISEMENT-

You might also like