ലേഖനം:യഥാസ്ഥിക പെന്തക്കോസ്തലിസവും, നവീന ആത്മീയതയും | ബൈജു സാം നിലമ്പൂർ

ആ കമാന ക്രിസ്തീയ സമൂഹത്തിൽ വളരെയധികം മാറ്റങ്ങൾക്ക് തിരി കൊളുത്തി കൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ സമയങ്ങളിൽ രംഗപ്രവേശം ചെയ്ത വേറിട്ട മാതൃക സമൂഹം ആണ് ഇന്നത്തെ പെന്തക്കോസ്തു സമൂഹം. ദൈവ വചനത്തിനും അപ്പോസ്തോലിക ഉപദേശത്തിനും വളരെ വില കൽപ്പിച്ച് മുന്നേറിയ ഈ സമൂഹം അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത്. ഒന്നാം നൂറ്റാണ്ടിലെ അപ്പോസ്തോലിക സഭ പഠിപ്പിച്ച ഉപദേശ സത്യങ്ങൾക്കും വചനത്തിനും പ്രധാന്യം നൽകിയ പെന്തക്കോസ്തു സമൂഹം അപ്പോസ്തോലിക മാതൃകയിൽ ഉള്ള മൂല്യങ്ങൾക്കും ചുവടുവെപ്പിനും തയ്യാറായപ്പോൾ നാമധേയ കൂട്ടങ്ങളുടെ പരമ്പരാഗത കോട്ട തകരാൻ തുടങ്ങി. അനേകമാളുകളുടെ മാനസാന്തരത്തിനും വചനം പഠിപ്പിക്കുന്ന ശരിയുടെ പക്ഷത്ത് ആളുകളെ നിറുത്താൻ കഴിയുന്ന നാന്ദിയായി പെന്തക്കോസ്തു സമൂഹം അതിന്റെ പ്രാരംഭ ദശയിൽ മാറി. പരാമ്പരാഗത സഭയുടെ ആവർത്തന വിരസതയുടെ പതിവ് പല്ലവികൾ കേട്ട് മടുത്ത ഒരു സമൂഹത്തിന്റെ ഇടയിലും മറ്റുള്ള ക്രൈസതവീകേതര സമൂഹത്തിന്റെ ഇടയിലും പ്രാരംഭ പെന്തക്കോസ്തു സമൂഹം മുൻമ്പോട്ട് വെച്ച ആത്മീയ വെല്ലുവിളികൾക്ക് മുൻപിൽ അന്നത്തെ ഇതര സമൂഹങ്ങൾക്ക് കണ്ണടക്കാൻ കഴിഞ്ഞില്ല. ദൈവ വചനത്തിലതിഷ്ഠിതമായ സത്യങ്ങൾ ജനത്തിന്റെ മുൻപിൽ തുറന്നു കാണിക്കപ്പെട്ടും. തന്മൂലം ജനങ്ങൾ പാപബോധവും മാനസാന്തരവും ഉള്ളവരായി മാറുകയും വിശ്വാസ സ്നാനം എന്ന മുഴുകൽ സ്നാനം ആണ് തിരുവെഴുത്ത് പഠിപ്പിക്കുന്നത് എന്ന ബോദ്ധ്യത്തിൽ എത്തിച്ചേരുകയും ചെയ്തു. അങ്ങനെ വിപ്ലവാത്മകമായ ആത്മീയ മുന്നേറ്റം പെന്തക്കോസ്തു സമൂഹത്തിൽ ഉണ്ടായി .പരമ്പരാഗത നാമധേയ കൂട്ടങ്ങൾക്ക് ഭീക്ഷണി തോന്നു വിധമുളള ജന പങ്കാളിത്തം പെന്തക്കോസ്തരുടെ ഇടയിൽ ഉണ്ടായി.

ബൗദ്ധികതയിൽ നിന്ന് ഉരുൾ തിരിഞ്ഞു വരുന്ന കർമ്മ നിമ്പിടാചാരങ്ങളിലും ജീവനോ ചൈതന്യമോ പകരാത്ത നിരർത്ഥക മാമൂലുകളെക്കാട്ടിലുമുപരരി ജീവനും ചൈതന്യവും പകരുന്ന ആത്മ നിറവിലുളള വചനം ആണ് തങ്ങൾക്ക് നിത്യ ജീവങ്കലിലേക്കുളള വഴി കാട്ടിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ആത്മാവിൽ പുതിയ ഉണർവ്വും ബലവും പകരുന്ന ആത്മാവിലുളള ശ്രുശ്രൂഷകളിലേക്ക് ജനങ്ങൾ ജീവിതം സമർപ്പിച്ചു. ഉപരി വിപ്ലവത്തിന്റെ പുറം മൊടിയിൽ വിശ്വസിക്കാതെ വചന പ്രകാരമുള്ള ആത്മീയ അനുഭവങ്ങൾക്ക്(Spiritual experience based on word of God) പെന്തക്കോസ്തു സമൂഹം പ്രധാന്യം നൽകി. വചനാതിഷ്ഠിതമല്ലാത്ത ഒരു കാര്യത്തോടും പൂർവ്വിക പെന്തക്കോസ്തർ ഒരു വിട്ടു വീഴ്ചയും കാണിച്ചില്ല.ഉപദേശ കാർക്കശ്യതയും ജീവിത വിശുദ്ധിയും പാലിക്കുന്നതിൽ അവർ അതീവ ശ്രദ്ധാലുക്കൾ ആയിരുന്നു.

തന്മൂലം വിശുദ്ധിയും വേർപാടും ലാളിത്യവും പെന്തക്കോസ്തരുടെ ഇടയിൽ അവരുടെ വ്യത്യസ്തയുടെ മാനങ്ങൾ ആയി മാറി .അകമേ വന്ന ആന്തരീക മാറ്റം പുറമെയുള്ള ജീവിത ശൈലികൾക്കും ജീവിത വ്യവഹാരങ്ങളിലും കാണാമായിരുന്നു.ലോക ഭ്രമം സ്വർഗ്ഗം ഭ്രമത്തിലേക്ക് മാറ്റപ്പെട്ടും.വചന പഠത്തിനും വചന ശ്രുശ്രൂഷക്കും ആത്മ നിറവിലുളള ആരാധനക്കും പ്രധാന്യം കൊടുത്തു.അത് ഈ സമൂഹത്തെ ഒന്നും കൂടെ ആത്മീയ പ്രബുദ്ധരാക്കി.വചനം ആധികാരികമായി ആത്മ നിറവിൽ സംസാരിക്കുന്നവരുടെ നിര ആണ് യഥാസ്ഥിക പെന്തക്കോസ്തിന്റെ വക്താക്കൾ .അതോടൊപ്പം ഉള്ള പരിശുദ്ധാത്മ നിറവിൽ നടത്തപ്പെടുന്ന യോഗങ്ങൾ.അത് തന്നെയാണ് ഇതിനെ വേറിട്ട് നിറുത്തിയ മറ്റൊരു ഘടകവും

യഥാസ്ഥിക പെന്തക്കോസ്തിന്റെ ഇന്നിന്റെ അവാന്തര വിഭാഗങ്ങൾ മേൽ പറയപ്പെട്ട കാര്യങ്ങളിൽ നിന്നെല്ലാം മാറി അന്തസത്ത ഇല്ലാത്ത ഉപരി വിപ്ലവാത്മകമായ നവീന ആത്മീയതയുടെ പാതയിൽ ചെക്കേറിയിരിക്കുകയാണ്. വൈകാരിക തലങ്ങളുടെ സംതൃപ്തിയും (emotional satisfaction) താൽക്കാലിക നിർവൃതിയിലും അധിഷ്ടിതമായ ഒരു തലം അത്തരം ആത്മീയതയിൽ രൂപപ്പെട്ടിട്ടുണ്ട്. കൃത്രിമമായി സൃഷ്ട്ടിച്ചെടുക്കുന്ന അത്തരം ആത്മീയത യഥാസ്ഥിക പെന്തക്കോസ്തു സമൂഹം പഠിപ്പിക്കുന്ന വചനതിഷ്ഠിത Spiritual experience ന് എതിര് തന്നെയാണ്. ഒരാളുടെ ആത്മാവിനെ സ്പർശിക്കാത്ത ബാഹ്യ പ്രകടനങ്ങൾ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകുന്നില്ല.വെറും ശബ്ദ മുഖരിതമായ അന്തരീക്ഷവും ആധുനിക സംഗീത ഉപകരണങ്ങളുടെ നാദ ലയങ്ങൾക്കനുസൃതമായ പാട്ട് കച്ചേരിയും വൈകാരിക തലങ്ങളെ സ്വാധീനിക്കുന്നു എന്നതല്ലാതെ ഒരുവനിൽ യാതൊരു വിധ മാറ്റവും ഉളവാക്കുന്നില്ല എന്ന സത്യം നാം. വിസ്മരിക്കരുത്.

.

ക്രമീകൃതമായ സന്ദേശത്തിന്റെ അഭാവം നവീന ആത്മീയ സംഗമങ്ങളിൽ ദൃശ്യമാണ്.അത് ആത്മീയ പാപ്പരത്വത്തിനും ആത്മീയ അജ്ഞതക്കും കാരണമാകുന്നു. അതുവഴി ആഴത്തിൽ ആത്മ സ്പർശനം നൽകാൻ കഴിയാത്ത അധര വ്യായാമമായി സന്ദേശം മാറുന്നു. എന്തിനു ഏതിനു വിടുതൽ എന്ന വഞ്ചനാപരമായ സമീപനത്തിലൂടെ ബലഹീനരായ ഹതഭഗ്നാഷ്യരെ വൈകാരിക തലങ്ങളിൽ കൊണ്ടെത്തിക്കുന്ന മാസ്സ് സൈക്കോളജി എന്ന അടവ് തന്ത്രം പയറ്റി സ്വയ സായൂജ്യ മേഘലയിലേക്ക് തളളി വിടുന്നു. ആത്മാവിന്റെ ചലനങ്ങൾ ആണെങ്കിൽ അങ്ങനെയുളളവരുടെ ആത്മ തലങ്ങളെ ചികിൽസിച്ച് നിത്യ പ്രതീക്ഷയുടെ കിരണങ്ങൾ സന്നിവേശിപ്പിക്കാൻ കഴിയുമായിരുന്നു.അത് അവർക്ക് ഒരിക്കലും മടുപ്പ് ഉളവാക്കാൻ കഴിയാത്ത ആത്മബോദ്ധ്യവും ധൈര്യവും പ്രധാനം ചെയ്യും.

ആൾക്കൂട്ടങ്ങളെ കാണുമ്പോൾ ഹരം പിടിച്ച് ദൈവം ഏൽപ്പിച്ച സന്ദേശം കൈമാറാതെ വൈകാരികതയിൽ ഊന്നി നിന്നുകൊണ്ട് ഭൗതീകതയുടെ ആനന്ദം നൽകുന്ന നനാമേഘലയിലേക്ക് ശ്രോത്ക്കളെ കൊണ്ടുപോയി സൃഷ്ട്ടിക്കുന്ന ആത്മീയത അപകടം തന്നെ ആണ്. നവീന പെരുപ്പ് ( എന്ത് പറഞ്ഞാലും വെറുതെ ചാടി മറിഞ്ഞ് ഒരു കഥയും ഇല്ലാതെ ഒച്ച ഉണ്ടാക്കുന്നവർ ,ഭൂമിയിലും അല്ല സ്വർഗ്ഗത്തിലും അല്ല എന്ന നില ) മിനിസ്ട്രിക്കാർ ആണ് കൂടുതലും ഇത്തരത്തിലുള്ള അർത്ഥശൂന്യമായ ആത്മീയതയുടെ വക്താക്കൾ. യഥാസ്ഥിക പെന്തക്കോസ്തു സമൂഹത്തിലും ഈ പ്രവണത കൂടി വരുന്നുണ്ട്.

ജീവിത വിശുദ്ധിയും വേർപാടും,യഥാസ്ഥിക പെന്തക്കോസ്തിലിസത്തിന്റെ മുഖ മുദ്രയാണ്. ആയതിനാൽ ലോകൈക വിഷയങ്ങളോടുളള ആസക്തി പാപമായി കാണുകയും ചെയ്യുന്നു.

എന്നാൽ നവീന പെന്തക്കോസ്തു പ്രവണതകളുടെ വക്താക്കൾക്ക് എല്ലാം യഥേഷ്‌ടമായി അനുഭവിക്കുക എന്നുള്ള മനോബോദ്ധ്യം ആണ് ഉള്ളത്. ബാഹ്യ വിശുദ്ധിക്കകത്ത് വലിയ കഴമ്പ് ഇല്ല എന്നു പറയുന്നവരുടെ ആന്തരീക വിശുദ്ധി എത്രത്തോളം ഉണ്ട് എന്നുളളത് മനസ്സിലാക്കാവുന്നതാണ്.ഹൃദയം നിറഞ്ഞു കവിയുന്നതല്ലോ “വായ് സംസാരിക്കുന്നത്” എന്നാണ് കർത്താവ് പറഞ്ഞത്. ലോക മയത്വവും ആത്മീയതയും ഒരു പോലെ ഭുജിക്കുന്ന ആത്മീയത ദൈവീകമല്ല എന്നുള്ളതണ് വാസ്തവം. ലോക സ്നേഹം ദൈവത്തോട് ശത്രുത്തം ആകുന്നു.. ജഡഭിലാക്ഷം ആത്മാവിനും ആത്മഭിലാക്ഷം ജഡത്തിനു വിരോധമായിരിക്കുന്നു

യേശു കർത്താവും ശിഷ്യൻന്മാരും നടത്തിയ ശ്രുശ്രൂഷകൾ ഇന്നത്തെ അഭിനവ മിനിസ്ട്രിക്കാർ നന്നായി പഠിച്ചിരുന്നെങ്കിൽ ലോകത്തെ ആസ്വദിക്കാൻ ദൈവത്തെ മറയാക്കുന്ന ഫെയ്ക്ക് ആത്മീയതയ്ക് കൂട്ടു നിൽക്കില്ലായിരുന്നു. പാപം,രക്ഷ നിത്യ ജീവൻ ,സ്വർഗ്ഗ രാജ്യം ,ന്യായവിധി ഇവ ഒന്നും നവീന പ്രവണതകളിൽ ഇല്ല. യഥാസ്ഥിക പെന്തക്കോസ്തു സമൂഹത്തിൽ നീണ്ട ദശകങ്ങളിൽ പ്രധാനപ്പെട്ട സന്ദേശങ്ങളായിരുന്നു അവ.

ദൈവ വചന സന്ദേശത്തിന്റെ പ്രധാന ലക്ഷ്യം ആരും നശിച്ചു പോകാതെ നിത്യ പ്രാപിക്കുക എന്നതായിരിക്കട്ടെ .പുതിയ നിയമ സന്ദേശം മുഴുവൻ അതാണ് കാലം തികഞ്ഞു മാനസാന്തരപ്പെടുക, ദൈവ രാജ്യം സമീപിച്ചിരിക്കുന്നു.ആ കൂട്ടത്തിൽ വിടുതൽ നടക്കുന്നെങ്കിൽ നടക്കട്ടെ എന്നതാകട്ടെ നമ്മുടെ ചിന്ത. പരിശുദ്ധാത്മാവിന്റെ പേരിൽ കാട്ടികൂട്ടുന്ന കോപ്രായങ്ങളോടും പിരിഞ്ജാനക്കേടുകളോടും വ്യാജ തട്ടിപ്പുകളോടും യഥാസ്ഥിക പെന്തക്കോസ്തു സമൂഹം വെച്ചു പുലർത്തുന്ന നിക്ഷേധാത്മക സമീപനം അവയെ ചെറുക്കാൻ വളരെ കഴിഞ്ഞിട്ടുണ്ട്.അനുഭവങ്ങളെ ഉപദേശങ്ങളാക്കുന്ന നാഥനില്ല കളരിപൊലെ സ്വയഭ്യസനം വിദ്യയാക്കുന്ന നവീന പെരുപ്പു മിനിസ്ട്രിയോട് നാം അകലം പാലിക്കേണ്ടിയിരിക്കുന്നു. അപ്പോൾ തന്നെ യഥാസ്ഥിക പെന്തക്കോസ്തു സമൂഹം വചനാതിഷ്ഠിതമായ അനുഭവങ്ങൾക്കും ദൈവ പ്രവൃത്തികൾക്കും പ്രധാന്യം നൽകി ജനത്തെ നിത്യതയ്ക്ക് വേണ്ടി ഒരുക്കാൻ ഉത്സാഹം കാണിക്കണം.

യഥാർത്ഥ ആത്മ നിറവുളള വചന പ്രഘോഷകരും ദൈവ മക്കളും കപട ആത്മീയതക്കെതിരെ എഴുന്നേൽക്കട്ടെ .അതിനായി ഉണരാം ആത്മ ബലം ധരിക്കാം.കാന്തൻ വരാറായി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.