ചർച്ച്‌ ഓഫ് ഗോഡ് പാമ്പാടി സെന്ററിന് പുതിയ നേതൃത്വം

മണർകാട് : ചർച്ച്‌ ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ (കേരളാ സ്റ്റേറ്റ്) പാമ്പാടി സെന്ററർ ജനറൽ ബോഡി യോഗം ജൂൺ 23നു മണർകാട് സി ജി ഐ ബെഥേൽ സഭാഹാളിൽ ഡിസ്ട്രിക്ട് പാസ്റ്റർ ജേക്കബ്‌ തോമസിന്റെ അധ്യക്ഷതയിൽ നടന്നു.

2019 – 2021 വർഷത്തിലേക്കുള്ള ഭാരവാഹികളായി ഡോ. കെ സി ജോൺ കുളങ്ങര (ഡിസ്‌ട്രിക്‌ട് സെക്രട്ടറി), ബ്രദർ ഷിബു പി കെ (ഡിസ്ട്രിക്ട് ട്രഷറർ), ബ്രദർ ജാമിൻ കെ ആൻഡ്രൂസ് (വൈ പി ഇ സെക്രട്ടറി), ബ്രദർ സോണി ഫ്രാൻസിസ് (വൈ പി ഇ ജോയിന്റ് സെക്രട്ടറി), ബ്രദർ ഹണി എസ് (സൺഡേ സ്കൂൾ സെക്രട്ടറി), ബ്രദർ ലിബിൻ കുര്യാക്കോസ് (സൺ‌ഡേ സ്കൂൾ ജോയിന്റ് സെക്രട്ടറി), പാസ്റ്റർ ഷൈജു തോമസ് (ഇവാഞ്ചലിസം സെക്രട്ടറി), ബ്രദർ ജോസി തോമസ് (ചാരിറ്റി & വെൽഫയർ സെക്രട്ടറി) , സിസ്റ്റർ സൂസമ്മ ഡേവിഡ് (എൽ എം സെക്രട്ടറി), സിസ്റ്റർ ആലിസ് ബേബി (ജോയിന്റ് സെക്രട്ടറി എൽ എം), പാസ്റ്റർ സുനിൽ സ്കറിയ (ഡിസ്ട്രിക്ട് ക്വയർ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.