വർക്ക്ഷോപ് ഓഫ് വണ്ടേഴ്സ് (WoW-2019)

ന്യൂ ഡൽഹി: ഐ. പി. സി. നോർത്തേൺ റീജിയൻ ഗോൾമാർക്കറ്റ് സഭയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വേണ്ടി വർക്ക്ഷോപ് ഓഫ് വണ്ടേഴ്സ് (WoW-2019) ജൂൺ 19 മുതൽ 22 വരെ നടന്നു. സെൻട്രൽ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ജാതി മത വ്യത്യാസം കൂടാതെ ഈ വർക്ക്ഷോപിൽ പങ്കെടുത്തു.

സഹോദരൻ ജെറിൻ തോമസിന്റെ നേതൃത്വത്തിലുള്ള ടീം ലൈറ്റ് ഹൌസ് സംഗീത പരിശീലനത്തിനും മറ്റും നേതൃത്വം നൽകി. സഹോദരന്മാരായ ജെയ്സൺ വർഗീസ്, ജെസ്വിൻ വർഗീസ് എന്നിവർ പാട്ടുകളിലൂടയും ചെറു കഥകളിലൂടയും ദൈവ വചനം പഠിപ്പിച്ചു. ഇവയെ കൂടാതെ ഹ്രസ്വ ക്രിസ്ത്യൻ വീഡിയോകൾ, വാക്യ പഠന ആക്ടിവിറ്റീസ്, ഗെയിമുകൾ, മൂല്യ വിദ്യാഭ്യാസം തുടങ്ങിയവ WoW-2019 ന്റെ ആകർഷണങ്ങളായിരുന്നു.

സമാപന സമ്മേളനത്തിൽ മുഖ്യാതിഥി സഹോദരൻ സാം തോമസ് പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് പ്രേത്യക സമ്മാനങ്ങൾ നൽകി. ടീം രൂബേനും ടീം ലെവിയും സംയുക്തമായി ഈ വർഷത്തെ മികച്ച ടീം അവാർഡ് നേടി. പ്രകടനത്തിന്റെയും അച്ചടക്കത്തിന്റെയും അടിസ്ഥാനത്തിൽ മാസ്റ്റർ WoW ആയി അറിനിറ്റും മിസ് WoW ആയി സഹോദരി ഭൂമിയും തിരഞ്ഞെടുക്കപ്പെട്ടു . പാസ്റ്റർ ഷാജിമോൻ പി.സി, ബ്രദേഴ്‌സ് ഇ.എൻ.ജോസഫ്, സ്റ്റീഫൻ സാമുവൽ എന്നിവർ മുഖ്യ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.