ആരുടെയും സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ പറ്റില്ല; പ്രതിഷേധയോഗം നടത്തും; വി എൻ വാസവൻ

കോട്ടയം: കോട്ടയത്ത് സുവിശേഷകനെ തടയുകയും ആക്രമിക്കുകയും അസഭ്യവർഷം ചൊരിയുകയും ചെയ്ത ബിജെപി നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി സിപിഎം. ആരും ആരുടെയും സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ പാടില്ലെന്നും അവരവരുടെ വിശ്വാസമനുസരിച്ച് പ്രാർത്ഥിക്കാനും പ്രവർത്തിക്കുവാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു. എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്നും ഉടൻ തന്നെ ഇതിൽ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുമെന്നും വി.എൻ.വാസവൻ പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like