ലേഖനം: ദൈവത്തിന്റെ കൃഷി | കെ. കെ ഷാജി

ടുട്ട് രാജാവ് എന്നറിയപ്പെട്ടിരുന്ന പുരാതന ഈജിപ്റ്റിലെ ഫറവോന്‍ ടുട്ടന്‍ ഖാമുനെ (BC-1332-1323) അടക്കം ചെയ്ത പിരമിഡില്‍ നിന്നും മൂവായിരത്തില്‍ അധികം വര്ഷയങ്ങള്ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ AD 1922 – ല്‍ ലഭിച്ച ധാന്യമണികള്‍ ബ്രിട്ടീഷ്‌ പുരാവസ്തു ഗവേഷകര്‍ കൌതുകത്തോടെ മണ്ണില്‍ വിതച്ചു നോക്കി. ചില ദിവസങ്ങള്ക്ക് ശേഷം അവരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അവ മുളച്ചു വന്നു. ആയിരക്കണക്കിനു വര്ഷെങ്ങള്‍ പിന്നിട്ടിട്ടും അവയില്‍ പ്രത്യുല്പ്പാ ദ നത്തിനുള്ള ശക്തി നില നിന്നിരുന്നു എന്നത് എത്ര അല്ഭു തമാണ്. ഇപ്രകാരം തന്നെയാണ് ദൈവ വചനം എന്ന വിത്തും. ഒരിക്കലും ഇത് കെട്ടുപോകുന്നില്ല. “കെടുന്ന ബീജത്താലല്ല, ജീവനുള്ളതും നില നില്ക്കു ന്നതുമായ ദൈവ വചനത്താല്‍ തന്നെ നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു” (1 പത്രോസ് 1: 23).

മനുഷ്യ ചരിത്രത്തോളം തന്നെ കൃഷിക്കും പഴക്കമുണ്ട്. മനുഷ്യന്റെ ഏക ജീവനോപാധി ആയിരുന്ന കൃഷി ഇന്ന് ലാഭം ഉണ്ടാക്കാനുള്ള ബിസിനസ്‌ ആയി മാറിയപ്പോള്‍ അതിനോടുള്ള വൈകാരിക ബന്ധവും അവസാനിച്ചു. ഇന്ന് മനുഷ്യന്‍ അവനു ലാഭം കൂടുതല്‍ കിട്ടുന്ന ധാന്യവും പഴങ്ങളും മാത്രം കൃഷി ചെയ്തുണ്ടാക്കിക്കൊണ്ടിരിക്കുന്നു. കൃഷി ചെയ്യുവാനുള്ള വിത്ത്, മണ്ണ്, വെള്ളം, വളം, പ്രകാശം എന്നിവ എല്ലാം ദൈവം മനുഷ്യന് കൊടുത്തു. അവനിഷ്ടമുള്ളവ കൃഷി ചെയ്യുകയും അല്ലാത്തവ വിട്ടുകളകയും ചെയ്തെങ്കിലും സൃഷ്ടിപ്പു മുതല്‍ ഇന്നുവരെ വിവിധ തരത്തിലുള്ള സസ്യങ്ങള്‍ അന്യം നിന്നു പോകാതെ ഇപ്പോഴും അവശേഷിക്കുന്നു എന്നത് ആശ്ചര്യം തന്നെയാണ്.

തിരുവചനത്തില്‍ കൃഷിയുമായി ബന്ധപ്പെട്ട ധാരാളം പരാമര്ശ ങ്ങള്‍ കാണാന്‍ കഴിയും. ഒരു നല്ല കൃഷിക്കാരന്‍ അനുയോജ്യമായ സമയത്ത് നിലം ഉഴുത് കട്ടകള്‍ ഉടച്ച് താന്‍ നാളുകള്ക്ക്ര മുന്പേത ഒരുക്കി വെച്ചിരിക്കുന്ന വിലപ്പെട്ട വിത്ത് ആ നിലത്തില്‍ വിതെക്കുന്നു.

എന്നാല്‍ ദൈവം ചോദിക്കുന്ന ഒരു ചോദ്യം: “വിതെപ്പാന്‍ ഉഴുന്നവന്‍ ഇടവിടാതെ ഉഴുതുകൊണ്ടിരിക്കുന്നുവോ? അവന്‍ എല്ലായ്പ്പോഴും നിലം കീറി കട്ട ഉടച്ചുകൊണ്ടിരിക്കുന്നുവോ? നിലം നിരപ്പാക്കീട്ട് അവന്‍ കരിഞ്ജീരകം വിതെക്കയിം ജീരകം വിതറുകയും കൊതന്പ് ഉഴവു പൊളിയിലും യവം അതിനുള്ള സ്ഥലത്തും ചെറുകോതമ്പ്‌ അതിന്റെ അറ്റത്തും ഇടുകയും ചെയ്യുന്നില്ലയോ? ” (യെശയ്യാ 28:14,15).

എല്ലാ സമയത്തും നിലം ഉഴുകയോ കട്ട ഉടക്കയോ ചെയ്കയില്ല, ആ പ്രക്രിയ നിലം ഒരുക്കപ്പെടുന്നത് വരെ മാത്രം ആണ് ചെയ്യുക. അത് കഴിഞ്ഞാല്‍ വിത്ത്‌ വിതക്കുകയായി. ദൈവം തന്റെ ജനത്തെ ഉപയുക്തമായി പ്രയോജനപ്പെടുത്തുന്ന വിധമാണ് ഈ കൃഷിനിലവുമായി ബന്ധപ്പെട്ട് നല്കുഉന്നത്.

ദൈവത്തിന്റെ വയല്‍ എന്നത് അവിടുന്നു വീണ്ടെടുത്തിട്ടുള്ള വ്യക്തിയുടെ ജീവിതമാണ്. തരിശായി കിടന്നിരുന്ന ആ ഭൂമിയില്‍ വിത്ത്‌ വിതെക്കപ്പെടുന്നതിനു മുന്പായി നിലം ഉഴുകയും കട്ട ഉടക്കയും ചെയ്യുന്നതുപോലെയുള്ള വേദനയുടെ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. ഉഴുത് മറിക്കുമ്പോള്‍ എല്ലാം ഇവിടം കൊണ്ട് അവസാനിക്കാന്‍ പോകുന്നു എന്ന് തോന്നുന്ന വിധം കാര്യങ്ങള്‍ തകിടം മറിഞ്ഞു എന്ന് വരാം. അവിടെയും അവസാനിക്കുന്നില്ല – കട്ടകള്‍ ഓരോന്നായി ഉടക്കുവാന്‍ ആണ് കര്ഷ കന്റെ തീരുമാനം. ജീവിതത്തിന്റെ എല്ലാ കരുതലും ശക്തിയും ചോര്ന്നു പോകുന്ന പോലെയുള്ള തോന്നല്‍. ഒന്നും അവശേഷിപ്പിക്കാതെ എല്ലാം തകര്ന്നനടിയുന്നു. എന്നാല്‍ കൃഷിക്കാരന്‍ തന്റെ വിലപ്പെട്ട വിത്ത് അപ്പോള്‍ മാത്രമാണ് ആ നിലത്തില്‍ വിതക്കുന്നത്. ഒരുക്കപ്പെട്ട ഹൃദയങ്ങള്ക്ക്ന‌ മാത്രമേ ദൈവത്തിന്റെ വചനത്തെയും പരിശുദ്ധാത്മാവാം മാരിയെയും സ്വീകരിക്കാനും ഫലം നല്കാതനും കഴിയൂ.

പ്രവാചകനോട് വീണ്ടും ദൈവം പറയുന്നു:
കരിഞ്ജീരകം മെതിവണ്ടികൊണ്ടു മെതിക്കുന്നില്ല; ജീരകത്തിന്മേൽ വണ്ടിയുടെ ചക്രം ഉരുട്ടുന്നതുമില്ല; കരിഞ്ജീരകം വടികൊണ്ടും ജീരകം കോൽകൊണ്ടും തല്ലിയെടുക്കയത്രേ ചെയ്യുന്നതു.
മെതിക്കയിൽ ധാന്യം ചതെച്ചുകളയാറുണ്ടോ? അവൻ അതിനെ എല്ലായ്‌പോഴും മെതിക്കയും വണ്ടിയുടെ ചക്രത്തെയും കുതിരകളെയും അതിന്മേൽ തെളിക്കയും ചെയ്കയില്ലല്ലോ; അവൻ അതിനെ ചതെച്ചു കളകയില്ല. (യെശ. 28:27,28)

കരിഞ്ജീരകം മെതിവണ്ടി കൊണ്ട് മെതിക്കാതെ, വണ്ടിയുടെ ചക്രം ഉരുട്ടാതെ, കോല്‍ കൊണ്ട് തല്ലി അവ തണ്ടില്‍ നിന്നും വേര്പൊടുത്തുന്ന കര്ഷ കന്‍ സൂഷ്മതയോടെ ആ പ്രവൃത്തി ചെയ്യുന്നു. നമ്മുടെ പ്രകൃതി അറിയുന്ന ദൈവം, നാം പൊടി എന്ന് അവിടുന്ന്‍ ഓര്ക്കു ന്നു. ആയതിനാല്‍ സഹിക്കാന്‍ കഴിയാത്ത ഭാരം എന്ന വണ്ടി ചക്രം നമ്മുടെ മേല്‍ ഉരുട്ടാതെ, കോല്‍ കൊണ്ട് തല്ലി തണ്ടില്‍ നിന്നും വേര്പെ്ടുത്തുന്നു. ലോകമാകുന്ന തണ്ടില്‍ നിന്നും ഒരു വിശ്വാസി പൂര്ണ്ണ മായി വേര്പെടുന്നത് വരെ ഈ തല്ലു തുടരും എന്നതില്‍ സംശയമില്ല. ഓരോ തല്ലും നിന്നെ വേര്തിെരിച്ച് നിത്യതയുടെ പാണ്ടികശാലയിലേക്ക് കൊണ്ടുപോകുവാന്‍ വേണ്ടിയുള്ളതാണ്.

രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിച്ചു പോകുന്നവരുടെ ഇടയിലും ഞങ്ങള്‍ ദൈവത്തിനു ക്രിസ്തുവിന്റെ സൌരഭ്യ വാസന ആകുന്നു. (2 കൊരി. 2:15) കരിഞ്ജീരകം സുഗന്ധവ്യഞ്ജനമാണ്. വളരെ വിലയുള്ളതാണ്. കര്ഷടകന്റെ ശ്രദ്ധ എപ്പോഴും അതിന്റെ മേലുണ്ട് തന്റെ ആഗ്രഹം അവയില്‍ ഒന്നു പോലും നഷ്ടമാകരുതെന്നാണ്. അതുകൊണ്ട് മെതിവണ്ടി ഉരുട്ടാതെ, ചതെച്ചു കളയാതെ സഹിക്കാന്‍ കഴിയുന്നത്‌ മാത്രം തന്നു ദൈവം നിലനിര്ത്തും . അതുകൊണ്ട് താല്‍കാലിക കഷ്ടതകളെ വലുതായി കാണാതെ ദൈവ രാജ്യത്തിനു നൂറു മേനി ഫലം നല്കുയന്ന വിളവായി ദൈവ സന്നിധിയില്‍ നില്പ്പാന്‍ നമുക്കിടയാകട്ടെ.

  ഞാന്‍ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്. ആകയാല്‍ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനക്കുന്നവനും ഏതുമില്ല. … ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാര്‍, നിങ്ങള്‍ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹ നിര്മ്മാ ണം. (1 കൊരി 3:6-9)

കെ. കെ ഷാജി

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.