ആരാധനാലയ പ്രതിഷ്ഠ

റാന്നി: കണ്ണപ്പള്ളി ശാരോൻ ഫെല്ലോഷിപ് ചർച്ചിന്റെ പുതുക്കിപ്പണിത ആരാധനാലയം പ്രതിഷ്ഠിച്ചു. ജൂൺ എട്ടാം തീയതി ശനിയാഴ്ച രാവിലെ 9:30ന് ഷാരോൺ ഫെലോഷിപ്പ് ചർച്ച് ആക്ടിംഗ് പ്രസിഡന്റ് പാസ്റ്റർ പി എം ജോൺ ആലയ പ്രതിഷ്ഠാ ശുശ്രൂഷ നിർവഹിച്ചു. ഡിസ്ട്രിക് സെക്രട്ടറി പാസ്റ്റർ വർഗീസ് ജോഷ്വ അധ്യക്ഷതവഹിച്ച മീറ്റിംഗിൽ ശ്രീ ആന്റോ ആന്റണി എംപി, ശ്രീ രാജീവ് എബ്രഹാം എംഎൽഎ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരും വിവിധ സഭാ സംഘടനാ നേതാക്കന്മാരും പങ്കെടുത്തു. പാസ്റ്റർ ബോസ് എം കുരുവിള,പാസ്റ്റർ പി എം ഫിലിപ്പ്, പാസ്റ്റർ സാം കെ ജേക്കബ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
2400 സ്ക്വയർഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന മനോഹരമായ ആരാധനാലയത്തിന്റെ പണികൾ 2018 ഒക്ടോബർ മാസം ഒന്നാം തിയതി ആണ് ആരംഭിച്ചത്. പാസ്റ്റർ ഫിലിപ്പ് എബ്രഹാം കുടുംബമായി അവിടെ ശുശ്രുഷയിൽ ആയിരിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like