പാസ്റ്റർ. സി.സി ഏബ്രഹാം ഐ.പി.സി സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ്

ഐ.പി.സി കേരളാ സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റായി വൈസ് പ്രസിഡന്റ് പാസ്റ്റർ.സി.സി.എബ്രഹാം ചുമതല ഏറ്റെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ രാജു പൂവക്കാലയ്ക്ക് ചില കാരണങ്ങളാൽ ചുമതല ഏറ്റെടുക്കുവാൻ കഴിയാത്ത സാഹചര്യത്തിലാണിത്.

വടശ്ശേരിക്കര ചെറുതോമ്പിൽ ചാക്കോ മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ച പാസ്റ്റർ സി.സി. എബ്രഹാം കഴിഞ്ഞ 45 വർഷങ്ങളായി കർത്തൃശുശ്രുഷയിലാണ്. സ്കൂൾ വിദ്യാദ്യാസത്തിനു ശേഷം, ദൈവീക നിയോഗപ്രകാരം സുവിശേഷവേലയ്ക്കായി അദ്ദേഹം വേർതിരിഞ്ഞു. ‘ദൈവാശ്രയവും’ ‘വിശ്വാസവും’ മാത്രമായിരുന്നു കൈമുതൽ. കുമ്പനാട് ഹെബ്രോനിലെ വചന പഠനാനന്തരം വേലയുടെ തുടക്കം പാലക്കാടിന്റെ  മണ്ണിൽ. അവിടെ വീടു വീടാന്തരം സുവിശേഷ സന്ദേശവുമായി കയറിയിറങ്ങി. ചില വർഷങ്ങളിൽ വടക്കേ ഇന്ത്യയിൽ പ്രവർത്തിക്കാനായത്  വേലയെക്കുറിച്ചുള്ള തന്റെ ‘ദർശനം’ കൂടുതൽ കരുത്തുറ്റതാക്കി. പട്ടിണിയും കഷ്ടതയും നിറഞ്ഞ ജീവിതത്തിലും ‘ദൈവാശ്രയത്തിന്’ തെല്ലും കുറവുണ്ടായില്ല.  ജീവിതയാത്രയിൽ ദൈവം തുണയായി നൽകിയ ശോശാമ്മ എല്ലായ്പ്പോഴും  പ്രോത്സാഹനവുമായി ഒപ്പം നിന്നു. പിന്നീട്, ശുശ്രുഷയിൽ ദൈവം പടിപടിയായി  ഉയർത്തി. കേരളത്തിലെ വിവിധ ലോക്കൽ സഭകളിൽ പാഴ്‌സനേജുകളിൽ കുടുംബമായി പാർത്ത് ശുശ്രുഷിക്കുവാൻ അവസരം ലഭിച്ചു. 2004-മുതൽ  ജന്മദേശമായ വടശ്ശേരിക്കര  സെന്റർ ശുശ്രുഷകനായി പ്രവർത്തിക്കുന്നു.

വിവിധ ഭരണസമിതികളിലെ സുദീർഘ വർഷങ്ങളിലെ  സേവന ‘പരിചയം’പാസ്റ്റർ സി.സി. എബ്രഹാമിന് മുതൽക്കൂട്ടാണ്.

സഭയുടെയും, പുത്രികാസംഘടനകളുടെയും ലോക്കൽ, സെന്റർ,  സോണൽ തലങ്ങളിൽ വിവിധ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പി.വൈ.പി.എ സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനറായി സംസ്ഥാന ഭരണതലത്തിലെത്തിയ പാസ്റ്റർ.സി.സി. ഏബ്രഹാം സ്റ്റേറ്റ് / ജനറൽ കൗൺസിലുകളിൽ കഴിഞ്ഞ 23 വർഷങ്ങളായി തുടർച്ചയായി അംഗമാണ്. കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയായി നടത്തിയ  മികവുറ്റ പ്രവർത്തനങ്ങളുടെ  ഫലമാണ് ഇത്തവണ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക്  അദ്ദേഹത്തിന് ലഭിച്ച വലിയ സ്വീകാര്യത.

പാസ്റ്റർ സി.സി. ഏബ്രഹാം ശോശാമ്മ ദമ്പതികൾക്ക് നാലു  മക്കൾ ആണ് ഉള്ളത്. കേരളാ സംസ്ഥാനത്തിന്റെ താൽക്കാലിക അധ്യക്ഷനായി ചുമതലയേൽക്കുന്ന പാസ്റ്റർ സി.സി. എബ്രഹാമിന് ക്രൈസ്തവ എഴുത്തുപുരയുടെ  ആശംസകൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.