മൊബൈല്‍ മിനിസ്ട്രി ഫോറം (Mobile Ministry Forum)
ലോകത്തിന്റെ അറ്റത്തോളവും സാക്ഷികള്‍ ആകുവാനുള്ള യേശുവിന്‍റെ മഹാനിയോഗം, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള സുവിശേഷീകരണ മാര്‍ഗങ്ങളിലൂടെ നിറവേറ്റുന്ന ഒരു മിഷന്‍ നെറ്റ്‌വര്‍ക്ക് ആണ് മൊബൈല്‍ മിനിസ്ട്രി ഫോറം (Mobile Ministry Forum).
ലോകത്തില്‍ ഉള്ള എല്ലാ മനുഷ്യര്‍ക്കും, അവരുടെ മൊബൈല്‍ ഫോണിലൂടെ ദൈവത്തെ അറിയുവാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നതിലൂടെ മഹാനിയോഗ പൂര്‍ത്തീകരണമാണ് ഈ മിനിസ്ട്രിയുടെ ലക്‌ഷ്യം. മൊബൈല്‍ മിനിസ്ട്രി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ സുവിശേഷകന്മാര്‍ക്ക് നിരവധി സൗജന്യ റിസോഴ്സുകള്‍ മൊബൈല്‍ മിനിസ്ട്രി ഫോറത്തില്‍ ലഭ്യമാണ്.
ബൈബിള്‍ ടെക്നോളജി
ക്രൈസ്തവ രംഗത്തെ ആപ്പുകള്‍, സോഫ്റ്റ്‌വെയറുകള്‍, വെബ്സൈറ്റുകള്‍, ലോകത്തില്‍ വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്ന സുവിശേഷ വ്യാപനമാധ്യമങ്ങള്‍ എന്നിവയെ കുറിച്ചുള്ള പംക്തി.
ലോകത്തിന്റെ അറ്റത്തോളവും സാക്ഷികള്‍ ആകുവാനുള്ള യേശുവിന്‍റെ മഹാനിയോഗം, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള സുവിശേഷീകരണ മാര്‍ഗങ്ങളിലൂടെ നിറവേറ്റുന്ന ഒരു മിഷന്‍ നെറ്റ്‌വര്‍ക്ക് ആണ് മൊബൈല്‍ മിനിസ്ട്രി ഫോറം (Mobile Ministry Forum).
ലോകത്തില്‍ ഉള്ള എല്ലാ മനുഷ്യര്‍ക്കും, അവരുടെ മൊബൈല്‍ ഫോണിലൂടെ ദൈവത്തെ അറിയുവാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നതിലൂടെ മഹാനിയോഗ പൂര്‍ത്തീകരണമാണ് ഈ മിനിസ്ട്രിയുടെ ലക്‌ഷ്യം. മൊബൈല്‍ മിനിസ്ട്രി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ സുവിശേഷകന്മാര്‍ക്ക് നിരവധി സൗജന്യ റിസോഴ്സുകള്‍ മൊബൈല്‍ മിനിസ്ട്രി ഫോറത്തില്‍ ലഭ്യമാണ്. വെബ്സൈറ്റ് : www.MobMin.org
അവയില്‍ ചില റിസോഴ്സുകള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു :
Mobile Ministry Made Easy Handbook
മൊബൈല്‍ ഫോണ്‍ മിനിസ്ട്രി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള 40 പേജ് ബുക്ക്‌ലെറ്റ്.
ഡൌണ്‍ലോഡ് ചെയ്യുവാന്‍ സന്ദര്‍ശിക്കുക :
https://mobileministryforum.org/mobile-ministry-made-easy/
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എങ്ങനെ സുവിശേഷം പങ്കു വയ്ക്കാം എന്നുള്ള 74 പേജ് ഹാന്‍ഡ്‌ബുക്ക്. നിങ്ങളുടെ ഫോണ്‍ എങ്ങനെ ദൈവനാമ മഹത്വത്തിനു ഉപയോഗിക്കാമെന്ന് ഈ ഹാന്‍ഡ്‌ബുക്ക് വിവരിക്കുന്നു. സൗജന്യ വീഡിയോ ടൂട്ടോറിയലും ഈ പേജില്‍ ലഭ്യമാണ്.
ഡൌണ്‍ലോഡ് ചെയ്യുവാന്‍ സന്ദര്‍ശിക്കുക https://mobileministryforum.org/your-phone-gods-glory/
Social Media for Missions – Introductory Guide
ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സാപ്പ്, യൂടൂബ് എന്നിങ്ങനെയുള്ള വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ എങ്ങനെ മിനിസ്ട്രിക്കായി ഉപയോഗപ്പെടുത്താമെന്നും, നിങ്ങളുടെ മിനിസ്ട്രിയുടെ സോഷ്യല്‍ മീഡിയ റീച്ച് എങ്ങനെ മെച്ചപ്പെടുത്താമെന്നും 95 പേജുള്ള ഈ സോഷ്യല്‍ മീഡിയ ഹാന്‍ഡ്ബൂക്ക് സഹായിക്കും.
ഡൌണ്‍ലോഡ് ചെയ്യുവാന്‍ സന്ദര്‍ശിക്കുക https://mobmin.org/social/
Mobiles, Media, and Ministry – Lessons for Trainers and Learners
മീഡിയ മിനിസ്ട്രിക്ക് വേണ്ടുന്ന 40ല്‍ പരം പാഠങ്ങള്‍ ഉള്‍ക്കൊണ്ട ഈ സൗജന്യ കോഴ്സ് നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു :- അടിസ്ഥാന തത്വങ്ങള്‍, മൊബൈല്‍ മിനിസ്ട്രി, സോഷ്യല്‍ മീഡിയ മിനിസ്ട്രി, സ്വയം ചെയ്യാവുന്ന മീഡിയ പ്രവര്‍ത്തങ്ങള്‍. വിശദമായ ലേഖനങ്ങള്‍, പവര്പോയിന്റ് പ്രസന്റേഷന്‍, സഹായകരമായ ലിങ്കുകള്‍ എന്നിവ ഓരോ പാഠത്തിനോടൊപ്പം ലഭ്യമാണ്.
കോഴ്സ് ഡൌണ്‍ലോഡ് ചെയ്യുവാന്‍ സന്ദര്‍ശിക്കുക
https://mobmin.org/train/
ഇത് കൂടാതെ, ദൌത്യപൂര്‍ത്തീകരണത്തിനു മൊബൈല്‍ എങ്ങനെ ഉപയോഗിക്കാം (Using Mobile Phones In Missions), നവമാധ്യമ പദ്ധതിയുടെ അടിസ്ഥാന തത്വങ്ങള്‍ (Foundations Of New Media Strategy), മീഡിയ സ്ട്രാറ്റജി ലാബ് (Media Strategy Lab) എന്നിങ്ങനെ വിവിധ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും, ‘മിഷന്‍ മീഡിയ യു’ (Mission Media U) എന്ന സംഘടനയുടെ സഹകരണത്തോടെ മൊബൈല്‍ മിനിസ്ട്രി ഫോറം നടത്തുന്നുണ്ട്. (ഇവ സൗജന്യമല്ല.)
https://www.missionmediau.org/courses/