ബഹ്റിൻ സി.ഇ.എം ഉത്ഘാടന സമ്മേളനവും സെമിനാറും ജൂൺ 7 ന്

സെഗയ: ബഹ്റിൻ ശാരോൻ ഫെലോഷിപ്പ് ചർച്ച് യുവജനവിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ പുതിയ വർഷത്തെ ഉത്ഘാടനവും “പ്രായോഗിക ക്രിസ്തീയ ജീവിതത്തിലെ സാധ്യതകളും വെല്ലുവിളികളും ” എന്ന വിഷയത്തെ കുറിച്ച് സെമിനാറും നടക്കും.
ബഹ്റിൻ ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രസിഡന്റ് പാസ്റ്റർ. പി.സി വർഗ്ഗീസ് ഉത്ഘാടനം നിർവഹിക്കും.

post watermark60x60

മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രഫസറും പ്രഭാഷകനുമായ ഡോ. സണ്ണി.പി സെമിനാർ നയിക്കും. സി.ഇ.എം ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും.
ബ്രദർ.ബോബി തോമസ്, ബ്രദർ. ചാൾസ് ജേക്കബ് എന്നിവർ വിഷയാവതരണം നടത്തും.
സി.ഇ.എം കമ്മറ്റി നേതൃത്വം നൽകും.

-ADVERTISEMENT-

You might also like