എഫ് ജി എ ജി ആരാധനഹാൾ സമർപ്പണവും എഴുന്നൂറാം ദിന ഉണർവ്വ് യോഗവും

ബെംഗളുരു:1982ൽ ബെംഗളുരു ഇന്ദിരാനഗറിൽ സ്ഥാപിതമായ ഫുൾ ഗോസ്പൽ അസംബ്ലീസ് ഓഫ് ഗോഡ് ( എഫ് ജി എ ജി ) സഭയുടെ പുതിയ ആരാധന ഹാൾ സമർപ്പണവും 700-ാം ദിന ഉണർവ് യോഗവും ജൂൺ 2 ഞായർ വൈകിട്ട് 5ന് ബെംഗളുരു യെരപ്പനഹള്ളി കണ്ണൂരു നടക്കും. എഫ് ജി എ ജി ചർച്ച് സ്ഥാപക പ്രസിഡന്റും സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ എ ജി സൂപ്രണ്ടൻറുമായ റവ. പോൾ തങ്കയ്യ അദ്ധ്യക്ഷനായിരിക്കും. അഖിലേന്ത്യാ എ ജി സൂപ്രണ്ടന്റ് റവ.ഡി.മോഹൻ, സൗത്ത് ഇന്ത്യാ എ ജി സൂപ്രണ്ടന്റ് റവ.വി.റ്റി ഏബ്രഹാം, റവ.ഡൂഡ്ലി തങ്കയ്യ ,റവ.ഡോ. സെഡറിക് ലബറോയ്, റവ.എഡ്വിൻ ഗോവിന്ദർ ,റവ.ഡോ. ചന്ദ്രൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. പ്രശസ്ത ക്രൈസ്തവ ഗായകരായ റവ. ജോൺ ജബരാജ്, റവ. ആൽവിൻ തോമസ് ,സമ്മി തങ്കയ്യ എന്നിവർ ഗാനങ്ങൾ ആലപിക്കും. വിവിധ ക്രൈസ്തവ സഭാ നേതാക്കളും ശുശ്രൂഷകരും യോഗത്തിൽ പങ്കെടുക്കും. ഇന്ദിരാനഗർ സഭാഹാളിനു പുറമെ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കുന്നതിനു വേണ്ടിയാണ് ഹെന്നൂർ – ബാഗലൂർ റോഡ് കണ്ണൂർ യെരപ്പനഹള്ളിയിൽ 4 ഏക്കർ വിശ്രിതിയിൽ ഒരെ സമയം അയ്യായിരത്തോളം ആളുകൾക്ക് ഇരുന്ന് ആരാധിക്കുവാനാണ് പുതിയ ആരാധന ഹാൾ പണി കഴിപ്പിച്ചത്. തമിഴ് ,കന്നട, ഇംഗ്ലീഷ് ഭാഷകളിൽ ആരാധനകൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.