ഷാർജ: ഐ.പി.സി. യു.എ.ഇ. റീജിയൻ 2019-2022 വർഷത്തിലേക്കു ഉള്ള ഭരണ സമിതിയെ ഇന്നലെ നടന്ന പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. ഐ.പി.സി. പ്രസ്ഥാനത്തിനു തന്നെ മാതൃക ആക്കാവുന്ന നിലയിൽ ആണ് ഈ തവണ യു.എ.ഇ. റീജിയൻ തിരഞ്ഞെടുപ്പ് ഇലക്ഷന് കമ്മീഷണർ ഷിബു മുളംകാട്ടിലിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടത്. ബൈബിൾ വചന അടിസ്ഥാനത്തിൽ പ്രാർത്ഥിച്ചു ചീട്ട് ഇട്ടു എടുത്ത തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ആയി പാസ്റ്റർ രാജൻ എബ്രഹാം, വൈസ് പ്രസിഡന്റ് ആയി പാസ്റ്റർ കെ.വൈ. തോമസ്, സെക്രട്ടറി ആയി പാസ്റ്റർ അലക്സ് എബ്രഹാം, ജോയിന്റ് സെക്രട്ടറിമാരായി പാസ്റ്റർ ഷൈനോജ് നൈനാൻ, ഡെന്നിസ് തോമസ്, ട്രഷറാർ ആയി വർഗീസ് ജേക്കബ്, ജോയിന്റ് ട്രഷറാർ ആയി ജോൺ രാജു എന്നിവരെ തിരഞ്ഞെടുത്തു. ഐ.പി.സി. ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൺ ജോസെഫിന്റെ പ്രാർത്ഥനയോടും യു.എ.ഇ. റീജിയൻ മുൻ പ്രസിഡന്റ് പാസ്റ്റർ ഗെർസിം പി. ജോണിന്റെ ആശിർവാദത്തോടും മീറ്റിംഗ് മംഗളകരമായി പര്യവസാനിച്ചു.


- Advertisement -

Comments are closed.