ഫിലാഡൽഫിയ ഫെല്ലോഷിപ്പ് ദേശീയ മഹിളാ നേതൃത്വ സമ്മേളനം

വാർത്ത: ജോൺ മാത്യു, ഉദയപൂർ

ഉദയ്‌പൂർ: ഫിലാഡൽഫിയ ഫെൽലോഷിപ്പിന്റെ ദേശീയ മഹിളാ നേതൃത്വ സമ്മേളനം ജൂൺ 3 മുതൽ 5 വരെ ഫിലാഡൽഫിയ ക്യാമ്പസ്സിൽ നടക്കും. സിസ്റ്റർ മേരി മാത്യൂസ് (ഉദയ്പൂർ), സിസ്റ്റർ സൂസൻ തോമസ് (ബഹറിൻ), സിസ്റ്റർ ക്രിസ്റ്റി പോൾ (ഉദയ്പൂർ) എന്നിവർ മുഖ്യ പ്രാസംഗികർ ആയിരിക്കും.

സിസ്റ്റർ ക്രിസ്റ്റി പോൾ, സിസ്റ്റർ ബ്ലെസി സന്തോഷ്‌ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നാനൂറിൽ അധികം പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. സമ്മേളനത്തിന്റെ അനുഗ്രഹത്തിനും സുഗമമായ നടത്തിപ്പിനും എല്ലാവരുടെയും പ്രാർത്ഥന സംഘാടകർ ആവശ്യപ്പെടുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like