യു.എ.ഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു. അവധി ദിനങ്ങള്‍ എന്ന് മുതല്‍ ആരംഭിയ്ക്കുമെന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ മന്ത്രാലയം. യു.എ.ഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാനാണ് ഈദ് അവധിയെ കുറിച്ച്‌ ട്വിറ്ററിലൂടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

പൊതുമേഖലയിൽ ജൂണ്‍ 2 ഞായറാഴ്ച മുതല്‍ ഈദ് അവധി ആരംഭിയ്ക്കും. ഞായറാഴ്ച മുതല്‍ ഒരാഴ്ചയാണ് ഈദ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പരിശുദ്ധമാസമായ റമദാന്‍ 30 ദിവസം ചൊവ്വാഴ്ച പൂര്‍ത്തിയാകും. ജ്യോതിശാസ്ത്ര കണക്ക് അനുസരിച്ച്‌ ജൂണ്‍ നാലിനാണ് ചന്ദ്രപിറവി ദൃശ്യമാകുക. ഇത്രയും നീണ്ട ദിവസം അവധി കിട്ടിയതിന്റെ സന്തോഷത്തിലാണ് പ്രവാസി മലയാളികളും

-ADVERTISEMENT-

-ADVERTISEMENT-

You might also like