ഹാഗിയോസ് മിനിസ്ട്രിയുടെ നാലാമത് വാർഷികവും പൊതുസമ്മേളനവും സ്പിരിച്വൽ ഫാമിലി കോൺഫറൻസ് 2019

Aaകൊല്ലം : ചാരിറ്റി, അവെയർനെസ്സ്, മിഷൻ, പ്രിസൺ മിനിസ്ട്രി, വിബിഎസ് എന്നീ മേഖലകളിൽ പ്രവർത്തനങ്ങൾ ചെയ്തുവരുന്ന യുവജന സംഘടനയായ ഹാഗിയോസ് മിനിസ്ട്രിയുടെ നാലാമത് വാർഷികവും പൊതുസമ്മേളനവും സ്പിരിച്വൽ ഫാമിലി കോൺഫറൻസ് 2019 എന്ന നാമഥേയത്തിൽ കൊല്ലം കുണ്ടറ ഡോ.കോശി പണിക്കേഴ്‌സ് ചിൽഡ്രൻസ് ക്ലിനിക് കോൺഫറൻസ് ഹാളിൽ വെച്ച് 2019 മെയ് 26 ഞായറാഴ്ച്ച് വൈകുന്നേരം 05 :00 മണി മുതൽ ആരംഭിക്കുന്നു. പ്രശസ്ത കൗൺസിലിംഗ് കൺസൽട്ടൻറ്, എജി അസിസ്റ്റന്റ്. സൂപ്രണ്ടന്റ് റവ.ഡോ.ഐസക്ക് വി മാത്യു അവറുകൾ അന്നേ ദിവസം ക്ലാസുകൾ നയിക്കുന്നു. വാർഷികത്തോട് അനുബന്ധിച്ച് വിവിധങ്ങളായ ചാരിറ്റി പ്രവർത്തനങ്ങളും ആദരിക്കൽ ചടങ്ങുകളും നടക്കുന്നു. തത്സമയം കാണുവാൻ സമർ ടിവി സന്ദർശിക്കുക. ഗാനശുശ്രൂഷയ്ക്ക് ഹാഗിയോസ് ബീറ്റ്‌സ് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like