അടൂരിൽ ഏ.ജി. കൺവൻഷൻ നഗറും ക്യാമ്പ് സെൻററും ഒരുങ്ങുന്നു

ഷാജി ആലുവിള

പുനലൂർ: ലോക രാജ്യങ്ങളിൽ ക്രൈസ്തവ സഭകളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ മലയാളം ഡിസ്ട്രിക്ട് കൗൺസിലിന് വിശാലമായ കൺവൻഷൻ ഗ്രൗണ്ട് അടൂരിൽ ഇനി സ്വന്തം.

അടൂരിൽ നിന്നും ഏകദേശം 3 കിലോമീറ്റർ അകലെയായി തിരുവല്ല റൂട്ടിൽ പറന്തൽ എന്ന സ്ഥലത്ത് ആറു കോടി രൂപ മതിപ്പു വില വരുന്ന അഞ്ച് ഏക്കർ വസ്തുവിന് 32 ലക്ഷം രൂപ മുൻകൂർ കൊടുത്ത് കരാർ എഴുതി. മൂവായിരം പേർക്കിരിക്കാവുന്ന ശീതീകരിച്ച ഹാൾ, അഞ്ഞൂറു പേർക്ക് താമസിക്കാവുന്ന വിശാലമായ ഡോർമറ്ററി, ആയിരത്തിൽ പരം വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പറ്റുന്ന പാർക്കിങ് മേഖല, ആയിരം പേർക്കിരിക്കാവുന്ന മനോഹരമായ ഭക്ഷണ ശാല, അഗതി മന്ദിരം, റിട്ടയർമെന്റ് ഹോം (ശുശ്രൂഷയിൽ നിന്നും വിരമിച്ച ദൈവദാസന്മാർക്ക്) മറ്റ്‌ ഓഫിസ് സമുച്ഛയങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തനങ്ങൾ സജ്ജമാക്കുവാനാണ് ഈ സ്ഥലത്ത് ഏ.ജി. മലയാളം ഡിസ്ട്രിക്ട് പദ്ധതി ഇട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനറൽ കൺവൻഷനിൽ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലിപ്പ്‌ നടത്തിയ പ്രസ്താവന ഏ.ജി. സമൂഹം ഇരു കൈകളൂം നീട്ടി ഏറ്റെടുക്കുകയായിരുന്നു.
ഭാരത പെന്തക്കോസ്‌തിന്റെ ചരിത്രം അസംബ്ലീസ് ഓഫ് ഗോഡിനെ അടിസ്ഥാനപ്പെടുത്തിയാണ് ആരംഭിക്കുന്നത് തന്നെ. 1923 ഡിസംബറിൽ ആറാട്ടുപുഴയിൽ കുക്ക് സായിപ്പിന്റെ നേന്ത്രത്വത്തിൽ നടന്ന കൺവൻഷനാണ് പ്രഥമ സുവിശേഷ സമ്മേളനം. 1924 – 1929 ൽ തിരുവിതാംകൂറിൽ വിവിധ സ്ഥലങ്ങളിലായി മിഷൻ സെക്രട്ടറി W.M. ഫോക്സ് നടത്തിയ കൺവഷനുകൾ ജന ശ്രദ്ധ നേടി. പിന്നീട് 1933 മുതൽ 1950 വർഷങ്ങളിൽ പുനലൂർ, തിരുവനന്തപുരം, മാവേലിക്കര, എന്നിവിടങ്ങളിൽ ഏ. ജി. കൺവഷനുകൾ മാറി മാറി നടത്തിയിരുന്നു.

മലയാളം ഡിസ്ട്രിക്ടിൽ ക്രമീകൃതമായ രീതിയിൽ ജനറൽ കൺവൻഷനുകൾ ആരംഭിക്കുന്നത് 1981 ൽ ആണ്. 1980 ൽ സൂപ്രണ്ടായിരുന്ന പാസ്റ്റർ പി.ഡി. ജോൺസന്റെ നേതൃത്വത്തിൽ വന്ന എക്സിക്യൂട്ടീവ് കമ്മറ്റി ആണ് തുടർമാനമായി ജനറൽ കൺവൻഷൻ നടത്തുവാൻ തീരുമാനം എടുത്തത്. 1981 മുതൽ ആരംഭിച്ച ഏ.ജി. ജനറൽ കൺവൻഷന്റെ പകൽ യോഗങ്ങൾ പുനലൂർ ബഥേൽ ബൈബിൾ കോളേജ് ഗ്രൗണ്ടിൽ ആയിരുന്നു നടത്തിയിരുന്നത്. രാത്രി യോഗങ്ങൾ പുനലൂർ മുനിസിപ്പൽ ഗ്രൗണ്ട്, ഗവ. ഹൈസ്ക്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും ആയിരുന്നു നടന്നിരുന്നത്.

1991 ൽ പാസ്റ്റർ ടി.ജെ.സാമുവേൽ ഡിസ്ട്രിക്ട് സൂപ്രണ്ടായപ്പോൾ ഡിസ്ട്രിക്ട്നു ഒരു സ്ഥിരം ആസ്ഥാനം ഉണ്ടായിരിക്കണം എന്ന കാഴ്ച്ചപ്പാടിൽ പുനലൂർ ഠൗണിൽ 1 ഏക്കർ 65 സെന്റ് വസ്തു പ്രസ്തുത ആവശ്യത്തിനായി വാങ്ങി വിശാലമായ ഓഫിസ് സമുച്ചയത്തോടൊപ്പം കൺവൻഷൻ ഗ്രൗണ്ടും അദ്ദേഹം തയ്യാർ ആക്കി. അതിന്റെ പിന്നിൽ പാസ്റ്റർ ടി.ജെ. സാമൂവലിന്റെയും അന്നത്തെ എക്സിക്യൂട്ടീവ് കമ്മറ്റി യുടെയും അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിന്റെയും പ്രവർത്തങ്ങൾ പ്രശംസനീയമത്രേ. ഈ സ്ഥലത്തു വെച്ചാണ് ഏ.ജി. ജനറൽ കൺവൻഷനും അനുബന്ധ സമ്മേളനങ്ങളും നടത്തിവരുന്നത്. പതിനായിരങ്ങൾ പങ്കെടുക്കുന്ന ഏ.ജി. കുടുംബ സംഗമം ജനറൽ കൺവൻഷന്റെ അവസാന സമ്മേളനം ആണ്. വാഹനങ്ങൾ പാർക്ക് ചെയ്യുവാനോ, ലോകത്തിന്റെ എല്ലാഭാഗത്തുനിന്നും കടന്നു വരുന്ന വിശ്വാസ സമൂഹത്തെ മുഴുവനും ഇപ്പോൾ നടക്കുന്ന സ്ഥലത്തു ഉൾക്കൊള്ളുവാനോ സാധിക്കുന്നില്ല. കാരണം പ്രതിവർഷം ജനസാന്ദ്രത സഭകളിൽ വർധിക്കുന്നു. അതിനാൽ പര്യാപ്തമായ മറ്റൊരു വിശാലസ്ഥലത്തിനെ പറ്റി ഏ.ജി. വിശ്വാസ സമൂഹത്തിന്റെയും ദൈവദാസൻമാരുടെയും ആഗ്രഹത്തെ മാനിച്ച് ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ്പിന്റെ പ്രസ്താവനയെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗീകരിക്കുകയും സഭ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തു.
2020 ൽ നടക്കുന്ന അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കാൺവൻഷൻ പുതിയ കൺവൻഷൻ സ്ഥലത്തു വെച്ചു നടക്കും എന്നാണ് ഇക്കഴിഞ്ഞ ജനറൽ കൺവൻഷനിൽ സൂപ്രണ്ട് പ്രസ്താവിച്ചത്. അടൂർ, പറന്തലിൽ അതിനുവേണ്ട ക്രമീകരണങ്ങൾ ധൃത ഗതിയിൽ നടക്കുന്നു എന്ന്‌ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ടി.വി. പൗലോസും, ഓഫിസ് മാനേജർ ടോംസ് എബ്രഹാമും ക്രൈസ്തവ എഴുത്തുപുരയോട് സംസാരിച്ചു. ഏത് സ്ഥാലത്തു നിന്നും ഈ സ്ഥലത്തേക്ക് സുഖകരമായി എത്തിച്ചേരാം എന്നുള്ള മറ്റൊരു പ്രേതൃകത കൂടി ഈ സ്ഥലത്തിനുണ്ട്. ഏഴു പേരുടെ ഉടമസ്ഥതയിലുള്ള ഈ അഞ്ച് ഏക്കാർ വസ്തു ഏ.ജിക്ക് സ്വന്തം ആകണമെങ്കിൽ ഇതിലേക്ക് ഇനിയും പണം സമാഹരിക്കേണ്ടതുണ്ട്, പ്രാർത്ഥിക്കേണ്ടതുണ്ട്. സഹായിക്കുവാൻ സന്മനസുള്ളവർക്ക് പുനലൂരിൽ ഉള്ള ഡിസ്ട്രിക്ട് ഓഫിസുമായി ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.