ഐപിസി ഹരിയാന സ്റ്റേറ്റ് ജനറൽ ബോഡി

ഗുരുഗ്രാം/(ഹരിയാന): ഐപിസി ഹരിയാന സ്റ്റേറ്റിന്റെ ജനറൽ ബോഡി ഏപ്രിൽ 30 ന് ഗുരുഗ്രാം ഫാറൂഖ് നഗറിൽ നടന്നു. ഐപിസി ഹരിയാന സ്റ്റേറ്റ് പ്രസിഡന്റ് ഡോ ഏബ്രഹാം ഉമ്മന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാസ്റ്റര്‍മ്മാരും സഭ പ്രതിനിധികളും പങ്കെടുത്തു.
സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ കെ എം ജോൺസൺ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ബ്രദർ കെ എം വർക്കി കണക്കുകൾ അവതരിപ്പിച്ചു തുടർന്ന് 2019-20 വർഷത്തെ 21 അംഗ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
ഡോ ഏബ്രഹാം ഉമ്മൻ (പ്രസിഡന്റ്), പാസ്റ്റർ കുൽബീർ സിംഗ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ കെ എം ജോൺസൺ (സെക്രട്ടറി), ഇവാ. സുഗദീപ് സിംഗ് (ജോയിന്റ് സെക്രട്ടറി), കെ എം വർക്കി (ട്രഷറർ), പാസ്റ്റർ ഉമ്മൻ ജോർജ് (ഇവാഞ്ചലിസം ഡയറക്ടർ). ജനറൽ കൗൺസിൽ മെമ്പറായി ഡോ ഏബ്രഹാം ഉമ്മനെയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like