ഡെൽന ബിജോയിക്ക് ഉന്നത വിജയം

പെരിന്തൽമണ്ണ:ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 93 ശതമാനം മാർക്ക് നേടി ഡെൽന ബിജോയ് ദൈവസഭക്ക് അഭിമാനമായി. ലോക്കൽ സഭയിലും, സെന്ററിലും സണ്ടേ സ്കൂൾ, പി.വൈ.പി .എ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ഡെൽന തികഞ്ഞ ആത്‌മീക കാഴ്ച്ചപാടുകൾ വെച്ചു പുലർത്തുന്ന പൈതലാണ്.മലബാറിൽ സുവിശേഷീകരണത്തിന് ഭാഗമായ മഹനീയ പൈതൃകം കൈമുതൽ ആയ ഡെൽന ചെറിയ പ്രായം മുതൽ ത്തന്നെ പഠന കാര്യത്തിൽ മികവ് പുലർത്തിയിരുന്നു. തന്റെ മാതാപിതാക്കൾ ദൈവവേലയിൽ ആയിരിക്കുന്നതിന്റെ അനുഗ്രഹം ആണ് ഈ വിജയം എന്ന് ക്രൈസ്തവ എഴുത്തുപുരയോട് പ്രതികരിച്ചു.
ഐ .പി .സി മലബാർ മേഖല സെക്രട്ടറിയും, പെരിന്തൽമണ്ണ സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ ബിജോയ് കുര്യാക്കോസിന്റെയും ബെൻസി ബിജോയ് യുടെയും മകൾ ആണ് ഡെൽന.
പ്രീയ പൈതൽ ഇനിയും വിജയങ്ങൾ കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like