സി ഇ എം പ്രവർത്തന ഉദ്ഘാടനം നടന്നു

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്‌മെന്റ് (സി ഇ എം) ജനറൽ കമ്മറ്റി 2019-2021 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഇന്ന് കൊട്ടാരക്കര കേരള തിയോളജിക്കൽ സെമിനാരിയിൽ വച്ചു നടന്നു. സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സോവി മാത്യുവിന്റെ അധ്യക്ഷതയിൽ ശാരോൻ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് ഉദ്ഘാടനം ചെയ്തു. ജനറൽ ട്രഷറർ ഇവാ. എബി ബേബി സ്വാഗതം ആശംസിച്ചു. പാസ്റ്റർ ജോണ്സൻ കെ സാമുവേൽ മുഖ്യ പ്രഭാഷണം നടത്തി. പ്രവർത്തന വർഷത്തെ വിവിധ പദ്ധതികളെക്കുറിച്ചു ജനറൽ സെക്രട്ടറി പാസ്റ്റർ ജോമോൻ ജോസഫ് വിവരണം നൽകി. ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജീവ് ജി നന്ദി അറിയിച്ചു. സി ഇ എം മുൻ ജനറൽ പ്രെസിഡന്റുമാരായ പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ ഫിലിപ് ഏബ്രഹാം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിവിധ ജീവകാരുണ്യ സഹായങ്ങളും ഈ മീറ്റിംഗിൽ വച്ചു നടന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading