ഒരേദിവസം ജനിച്ച മൂന്ന് സഹോദരങ്ങള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്

പത്തനംതിട്ട: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ഒരേദിവസം ജനിച്ച മൂന്ന് സഹോദരങ്ങൾ. കോന്നി ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ സോന പൊന്നച്ചൻ, സജോ പൊന്നച്ചൻ, സിജോ പൊന്നച്ചൻ എന്നിവരാണ് അപൂർവ നേട്ടത്തിന് അർഹരായത്. 2003 ഫെബ്രുവരി 13-നാണ് ഇവർ ജനിച്ചത്.

കോന്നി ആവോലിക്കുഴി സ്വദേശികളായ ഈശോ പൊന്നച്ചൻ, അന്നമ്മ പൊന്നച്ചൻ ദമ്പതികളുടെ മക്കളാണ്. മക്കളുടെ വിജയത്തിൽ ഏറെ സന്തോഷിക്കുന്നതായി ഇരുവരും പ്രതികരിച്ചു. മൂന്നുപേർക്കും മികച്ച വിജയം നേടാനായതിൽ വലിയ അഭിമാനമുണ്ടെന്നും ഇവർ പറയുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like