തെള്ളിയൂർ കൺവൻഷൻ നാളെ മുതൽ

തടിയൂർ: ഐ.പി.സി ശാലേം തെള്ളിയൂർ സഭയുടെ ആഭിമുഖ്യത്തിൽ 2019 ഏപ്രിൽ 25 വ്യാഴം മുതൽ 27 ശനി വരെ വിലങ്ങുപാറ കൺവെൻഷൻ ഗ്രൗണ്ടിൽ വച്ച് തെള്ളിയൂർ കൺവൻഷൻ നടത്തപ്പെടുന്നു.(എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ). പാസ്റ്റർ റ്റി.ജെ എബ്രഹാം (ഐ.പി.സി കുമ്പനാട് സെന്റർ അസോ. സെൻറർ പാസ്റ്റർ) ഉദ്ഘാടനം ചെയ്യുകയും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ ബി മോനച്ചൻ കായംകുളം എന്നി ദൈവദാസന്മാർ ദൈവവചനം സംസാരിക്കുന്നു. പത്തനംതിട്ട ഷെക്കെയ്ന സിംഗേഴ്സ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. കൺവഷന് സഭ പാസ്റ്റർ റ്റി.ജി ഫിലിപ്പ്, സെക്രട്ടറി വൈ ഗീവർഗ്ഗിസ്, പബ്ലിസിറ്റി കൺവീനർ വിൽസൺ വെടികാട്ടിൽ എന്നിവർ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like