കവിത:എന്നെ കാക്കുന്നവൻ | ബെന്നി ജോർജ് മണലി

കനലേറെ എരിയുന്നു  എൻ ഹൃദയത്തിൽ  എങ്കിലും

തീ ഏറെ കത്തിപടരുന്നെൻ ഇട നെഞ്ഞിലെങ്കിലും

പുക ഏറെ ഉയരുന്നെൻ  മനം അതില്ലെങ്കിലും

അഗ്നിയിലിറങ്ങിയ അരുമ നാഥൻ

ചാരെ അണഞ്ഞു  എന്നെ കോരി എടുത്തു

 

മുറിവേറ്റു ഏറെ എന്നുടെ മനസിലെങ്കിലും

ഇറ്റിറ്റു  വീണു രുധിരം എങ്കിലും

നീറിപുകഞ്ഞു  എൻ മുറിപ്പാടെങ്കിലും

കാൽവരി തന്നിൽ അടിയേറ്റ നാഥൻ

ഒപ്പിയെടുത്തു എൻ മുറിവുകളെല്ലാം

 

ജീവിത പടകിൽ ഞാൻ ഏകനാണെങ്ങിലും

ആടി  അലയുന്നു എൻ പടകത്തെങ്കിലും

ആഴിയിൽ  താഴുന്നു എൻ നൗക എങ്കിലും

ചാരെ അണഞ്ഞു എൻ പ്രാണ നാഥൻ

ആഴിയിൽ  നടന്ന എൻ യേശു നാഥൻ

 

ഹിംസ  മൃഗങ്ങൾ  എൻ ചുറ്റും വന്നീടിലും

കീറി മുറിക്കനായ്  ഓടി  അടുക്കുന്നു

പ്രാണനു  വേണ്ടി ഞാൻ ഓടി തളരുമ്പോൾ

ചാരെ അനഞ്ഞെന്റെ  പ്രാണ നാഥൻ

സിംഹ കൂട്ടിലിറങ്ങിയ  ദാനിയേലിൽ  ദൈവം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.