ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ ഉത്ഘാടനം ചെയ്‌തു

മനാമ:ക്രൈസ്തവ എഴുത്തുപുരയുടെ ചരിത്രത്തിന് പുതിയ അധ്യായം എഴുതിചേർത്ത് ബഹ്‌റൈൻ ചാപ്റ്റർ ഉത്ഘാടനം നടന്നു.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നടന്ന മീറ്റിങ്ങിൽ പാസ്റ്റർ ബോസ് വർഗീസ് പ്രാർത്ഥിച്ചു ആരംഭിച്ച മീറ്റിങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ജെയ്‌സൺ കുഴിവിള സ്വാഗതം ചെയ്‌തു. പാസ്റ്റർ ജോൺ ചാക്കോ സങ്കീർത്തനം വായിച്ചു. ക്രൈസ്തവ എഴുത്തുപുര മാനേജിങ് അംഗം ഫിന്നി കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് ജോൺസൻ ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെ കുറിച്ചു വിശദ്ധീകരിച്ചു. തുടർന്നു പാസ്റ്റർ പി എം ജോയി ബഹ്‌റൈൻ ചാപ്റ്റർ ഉത്ഘാടനം ചെയ്‌തു.
എഴുത്ത് ദൈവീക ദാനമാണ്. വേദപുസ്തക ചരിത്രത്തിൽ എഴുത്തുകളുടെ പ്രസക്തി വളരെയധികമാണ്. ഇന്നത്തെ ക്രൈസ്തവ മാധ്യമ പ്രവർത്തനം അനാരോഗ്യകരവും വികലവുമായി മാറുമ്പോൾ അതിന് മാധ്യത്തിൽ ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനും സാമൂഹ്യ ആത്മീക സാഹിത്യ മേഖലകളിൽ ക്രൈസ്തവ എഴുത്തുപുര ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. തുടർന്നും ആഗോളപരമായി ക്രൈസ്തവ എഴുത്തുപുര അനേക രാജ്യങ്ങളിൽ പ്രവർത്തനം ആരംഭിക്കട്ടെ എന്നും ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

മീഡിയ ഡയറക്ടർ ജിൻസ് കെ മാത്യു പുതിയ ചാപ്റ്റർ അംഗങ്ങളെ പരിചയ പെടുത്തുകയും പാസ്റ്റർ പി എം ജോയി അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.പാസ്റ്റർ വിനിൽ ജോസഫ് അനുഗ്രഹീത സന്ദേശം ജനങ്ങൾക്കു കൈ മാറി. ഐ പി സി പെനിയേൽ സഭ ശുശ്രുഷകൻ പാസ്റ്റർ ജോസഫ് സാം ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്റർ വൈസ് പ്രെസിഡന്റ് പാസ്റ്റർ ടൈറ്റസ് ജോൺസൻ നൽകി ലിബറേറ്റ് സിംഫോണയിയുടെ ലോഗോ പ്രകാശനം ചെയ്‌തു ബിഎം സി സി പ്രസിഡന്റ് ബ്രദർ. അനിൽ തോമസ് ,എം.ഇ.പി.സി ജോയിൻ സെക്രട്ടറി ഇമ്മാനുവേൽ തിമോഥി ,ബ്രദർ ബോബി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു..
പാസ്റ്റർ. തോമസ് കുര്യന്റെ പ്രാർത്ഥനയോടെ സമ്മേളനം അവസാനിപ്പിച്ചു.
ലിബറേറ്റ് സിംഫണി ടീം അനുഗ്രഹീത ഗാനങ്ങൾ ആലപിച്ചു. ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾ മീറ്റിങ്ങിന് നേതൃത്വം നൽകി.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like