ലേഖനം:ബൈബിൾ തിരുത്തപ്പെട്ടതോ മാറ്റപ്പെട്ടതോ അല്ല എന്നതിന് തെളിവുകൾ ഉണ്ടോ? | റോഷൻ ബെൻസി ജോർജ്

മുക്ക് കുറച്ച് തത്ത്വചിന്തകൾ പറഞ്ഞുകൊണ്ട് തുടങ്ങാം,

തത്ത്വശാസ്ത്രത്തിൽ നിന്നുള്ള തെളിവുകൾ
ഈ ഉദാഹരണം ശ്രദ്ധിക്കുക: ഒരു 1 മിറ്റർ സ്കേൽ തെറ്റാണെന്നോ തിരുത്തപ്പെട്ടതാണെനന്നോ പറയണമെങ്കിൽ ആ വ്യക്തി സത്യമായ ഒരു 1 മിറ്റർ സ്കേൽ കൊണ്ടുവന്ന് കാണിക്കണം. സ്കേലിന് പകരം പ്രൊട്ട്രാക്റ്റർ കാണിക്കുവാൻ സാധ്യമല്ല, കാരണം സ്കേലും പ്രൊട്ട്രാക്റ്ററും വ്യത്യസ്ത അളവുകൾ അളകാൻ ഉപയോഗിക്കുന്നതാണ്. (സ്കേൽ നീളവും പ്രൊട്ട്രാക്റ്റർ ആൻഗിളും [angle] അളക്കുവാൻ ഉപയോഗിക്കുന്നു)
ഈ ഉദാഹരണം മനസ്സിൽ വെച്ചുകൊണ്ട്, ബൈബിളിനെ ഒരു 1 മിറ്റർ സ്കേലായി അനുമാനിക്കുക. അങ്ങനെയാണെങ്കിൽ ബൈബിൾ തിരുത്തപ്പെട്ടാതാണ് എന്ന് പറയണമെങ്കിൽ ഒരു യഥാർത്ഥ ബൈബിൾ കാണിക്കണം. മറ്റു മതഗ്രന്ഥങ്ങൾ കാണിക്കുവാൻ സാധിക്കില്ല. അതു സ്കേലിന് പകരം പ്രൊട്ട്രാക്റ്റർ കാണിക്കുന്നത് പോലെയാകൂ. അതുകൊണ്ട് ബൈബിൾ തെറ്റാണെന്ന് ഒരു വ്യക്തിക്ക് വാദിക്കണമെങ്കിൽ, ഒന്നുകിൽ ശരിയായ ബൈബിൾ കാണിക്കണം അല്ലെങ്കിൽ ബൈബിന്റെ അകത്തുനിന്ന് തന്നെ തെറ്റുകൾ കണ്ടെത്തണം.
ബൈബിൾ തിരുത്തപ്പെട്ടതോ മാറ്റപ്പെട്ടതോ ആണ് എന്നു പറയുന്നത് തത്ത്വശാസ്ത്രപരമായി തെറ്റാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ!
തത്ത്വശാസ്ത്രപരമായ ഈ വാദം ശാക്തമാണ് എന്നിരുന്നാൽ തന്നെയും നമുക്ക് മറ്റുള്ള തെളിവുകളിലേക്ക് പോകാം.

ചരിത്രപരമായ തെളിവുകൾ
a. ഏ.ഡി. 4 നൂറ്റാണ്ട് അവസാനസമയങ്ങളിൽ ആണ് ബൈബിളിന്റെ എല്ലാ ഭാഗങ്ങളും കൂട്ടിച്ചേർത്ത് ഒന്നാക്കിയത്. ഏ.ഡി. 4 നൂറ്റാണ്ട് മുൻപ് ബൈബിൾ മാനസ്ക്രിപ്റ്റുകൾ ആരുടെയും അധികാരത്തിൽ അല്ലായിരുന്നു. ഏ.ഡി. 4 നൂറ്റാണ്ട് മുൻപ് ശിഷ്യന്മാർ ശിഷ്യന്മാർ ഈ മാനസ്ക്രിപ്റ്റുകൾ എഴുതുകയും പഴയ ലോകത്തിലെ ഭൂഗണ്ഡങ്ങളിലെവിടെയും പരത്തുകയും ചെയ്യുമായിരുന്നു. അതു കാരണം ആർക്കും പെട്ടെന്നു വന്ന് ഇവ തിരുത്താൻ കഴിയില്ലായിരുന്നു. തിരുത്തണമെങ്കിൽ ഒരു പ്രദേശത്തുള്ള മാനസ്ക്രിപ്റ്റുകൾ എല്ലാം ശേഖരിച്ചിട്ട് പുതിയതൊന്ന് പുറത്തുവിടണമായിരുന്നു. ഒരുപക്ഷെ, ഒരു പ്രദേശത്തുള്ള മാനസ്ക്രിപ്റ്റുകൾ എല്ലാം തിരുത്താം, പക്ഷേ റോമ സാമ്രാജ്യത്തിലെങ്ങും പടർന്നു കിടക്കുന്ന ബാക്കി മാനസ്ക്രിപ്റ്റുകളുടെ കാര്യത്തിൽ എന്തുചെയ്യും. റോമ ഗവർമന്റ്റിന്റെ സഹായം കൂടാതെ റോമ സാമ്രാജ്യത്തിലെങ്ങും പടർന്നു കിടക്കുന്നു മാനസ്ക്രിപ്റ്റുകൾ ശേഖരിക്കുന്നത് പ്രായോഗികമായി അസാധ്യമാണ്. പക്ഷെ, ഇന്നു ലോകത്തിൽ യേശുക്രിസ്തുവിന്റെ ജീവചരിത്രം അടങ്ങിയ ബൈബിളിന്റെ 5400+ ഗ്രീക്ക് മാനസ്ക്രിപ്റ്റുകളും, 10,000+ ലാറ്റിൻ, സിറിയൻ, കോപ്റ്റ്(അറബ്) മാനസ്ക്രിപ്റ്റുകളും ഇന്നു ലോകത്തിൽ ഉണ്ട്. എല്ലാം AD 4 നൂറ്റാണ്ടിനും മുൻപുള്ളവ. പഴയ നിയമത്തിന്റെ മാനസ്ക്രിപ്റ്റുകൾ ജൂതന്മാരുടെ കയ്യിൽ ബി. സി. മുതലെ സുരക്ഷതവുമായിരുന്നു. ഇത്രെയധികം മാനസ്ക്രിപ്റ്റുകൾ ഇന്നു ലോകത്തിൽ ഉണ്ടായതുകൊണ്ട്, വേദപണ്ഡിതന്മാർക്ക് ഇതു 99.9 പെർസെന്റ്റ് തെറ്റില്ലാതെ വിവർത്തനം ചെയ്യാൻ കഴിയും. (ഒന്നു തുലനം ചെയ്യത്താൽ, എല്ലാരും വിശ്വസിക്കുന്ന സീസറിന്റെ ഗാലിക്ക് യുദ്ധങ്ങളെക്കുറിച്ചുള്ള മാനസ്ക്രിപ്റ്റുകൾ 8 എണ്ണം മാത്രമേ ലോകത്തിലുള്ളൂ.)

b. ഒരുപക്ഷെ യേശുക്രിസ്തുവിന്റെ സ്വന്തം ശിഷ്യന്മാർ ഇതു കെട്ടിച്ചമച്ചതോ തിരുത്തിയതോ ആണെങ്കിലോ? അങ്ങനെയാണെങ്കിൽ മരണത്തെ മുഖാമുഖം കാണുമ്പോൾ അവരത് തുറന്നുപറഞ്ഞേന്നെ. യേശുക്രിസ്തുവിന്റെ മിക്ക ശിഷ്യന്മാരെയും ക്രൂരമായി കൊന്നതായിരുന്നു. ആരും അറിഞ്ഞുകൊണ്ട് ഒരു നുണക്കഥയ്ക്ക് വേണ്ടി മരിക്കില്ല. അവർ കെട്ടിച്ചമച്ചതോ തിരുത്തിയതോ ആയിരുന്നെങ്കിൽ അവരൊരിക്കലും അവർ കെട്ടിച്ചമച്ചതോ തിരുത്തിയതോ ആയ ഒന്നിന് വേണ്ടി മരിക്കയില്ലായിരുന്നു.

ഉപസംഹാരം
ബൈബിൾ തിരുത്തപ്പെട്ടതോ മാറ്റപ്പെട്ടതോ അല്ലാ എന്നതിലേക്കാ തെളിവുകൾ എല്ലാം വിരൽ ചൂണ്ടുന്നു. ഒരുപക്ഷെ, “ബൈബിൾ തിരുത്തപ്പെട്ടതാണ്” എന്ന പറച്ചിൽ, ബൈബിളിലെ സത്യങ്ങളെ അവഗണിച്ച് പോകുവാൻ വേണ്ടിയുള്ള ഒരു മാർഗ്ഗമായിരിക്കാം. ഒരുപക്ഷെ സ്വയമായി ചോദിക്കാൻ കൊള്ളാവുന്ന മറ്റൊരു ചോദ്യമുണ്ട്, “ബൈബിൾ തിരത്തപ്പെട്ടതല്ലെങ്കിൽ അതു വിശ്വസിക്കുവാൻ ഞാൻ തയാറാണോ?”

റെഫറൻസ്
• വിശുദ്ധ ബൈബിൾ, ബി എസ് ഐ
• കോസ്റ്റിയൻസ് ഇൻറ്റലെക്ചുവൽസ് ആസ്ക് എബൗട്ട് ക്രിസ്റ്റ്യനിറ്റി, ഹെൻറി എഫ് ഷേഫർ
• വൈ ജീസസ്, നബീൽ ഖുറേഷി, ജെയിമ്സ് റ്റൂർ ഓടിയോസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.