ക്രിസ്ത്യാനികളുടെ കൊലക്കളമായി നൈജീരിയ; മൂന്നാഴ്ചക്കിടെ കൊല്ലപ്പെട്ടത് 120 ക്രൈസ്തവർ

അബൂജ: ക്രിസ്തീയ വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന നൈജീരിയന്‍ ഗ്രാമങ്ങളിൽ തീവ്രവാദ ചിന്താഗതി പുലർത്തുന്ന മുസ്ലിം ഫുലാനി ഗോത്രവർഗക്കാർ നടത്തിയ ആക്രമണത്തില്‍ മൂന്നാഴ്ചക്കിടെ കൊല്ലപ്പെട്ടത് നൂറ്റിഇരുപത് ക്രൈസ്തവർ. 143 ഭവനങ്ങളും അക്രമികള്‍ നശിപ്പിച്ചു.  ഇങ്കിരിമി, ഡോഗോന്നോമ, ഉങ്ഗ്വാന്‍ ഗോര എന്നീ ഗ്രാമങളിലാണ് കൂട്ടക്കൊല നടന്നത്.

2018ൽ മാത്രം ആയിരക്കണക്കിന് ക്രൈസ്തവരെ മുസ്ലിം ഫുലാനി ഗോത്രവർഗക്കാർ വധിച്ചിട്ടുണ്ട്. ഇതിനെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ അപലപിച്ചിരിന്നു. അതേസമയം നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ വംശഹത്യ ആഗോള മാധ്യമങ്ങള്‍ കണ്ടില്ലെന്ന്‍ നടിക്കുകയാണെന്ന ആരോപണം വ്യാപകമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like