ഐ.പി.സി കുടുംബ സംഗമം: പ്രൊമോഷണൽ യോഗവും സംഗീത വിരുന്നും മാർച്ച് 31ന് ഒക്കലഹോമയിൽ

വാർത്ത: നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)

ഒർലാന്റോ :  ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ 2019 ജൂലൈ 25 മുതൽ 28 വരെ നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ പ്രമോഷണൽ യോഗവും സംഗീത ശുശ്രൂഷയും മാർച്ച്  31ന് ഞായറാഴ്ച വൈകിട്ട് 5.30 ന്  ഒക്കലഹോമ  ഫസ്റ്റ്  ഐ.പി.സി സഭയിൽ വെച്ച് നടത്തപ്പെടും. അനുഗ്രഹീത പ്രഭാഷകനായ പാസ്റ്റർ ഷിബു തോമസ് ദൈവവചന പ്രഭാഷണം നടത്തും. ഒക്കലഹോമ സിറ്റി ക്വയർ ഗാനങ്ങൾ ആലപിക്കും.
ദേശീയ ഭാരവാഹികളായ പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡിനേറ്റർ), എന്നിവർ കോൺഫ്രൻസിന്റെ ഇതുവരെയുള്ള പ്രവർത്തന പദ്ധതികൾ വിശദികരിച്ച് സംസാരിക്കും. സംസ്ഥാന പ്രതിനിധി അലക്സാണ്ടർ വർഗീസ് നേതൃത്വം നൽകും.

എല്ലാ വ്യാഴാഴ്ചകളിലും  9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാർത്ഥനയ്ക്കായി വേർതിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോൺ നമ്പറിലൂടെ 790379 എന്ന ആക്സസ് കോഡ് നൽകി പ്രാർത്ഥനാ ലൈനിൽ പ്രവേശിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും  www.ipcfamilyconference.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഏപ്രിൽ 25 നകം രജിസ്റ്റർ ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കുകൾ ലഭ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading