ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർനു പുതിയ നേതൃത്വം

ദോഹ: 2018 മെയ്‌ മാസം തുടങ്ങിയ ക്രൈസ്തവ എഴുത്തുപുരയുടെ ഖത്തർ ചാപ്റ്റർന്റെ 2019-2020 വർഷത്തിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുവാൻ പുതിയ ഭാരവാഹികളെ മാർച് 13 ന് കൂടിയ യോഗം ചുമതലപ്പെടുത്തി. ക്രൈസ്തവ എഴുത്തുപുരയുടെ ഖത്തർ ചാപ്റ്റർ കഴിഞ്ഞ ഒരു വർഷത്തോളം ആയി അനുഗ്രഹതീമായ രീതിയിൽ ദോഹയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഇടയിൽ പ്രവർത്തിച്ചു പോരുന്നു.

പുതിയ ഭാരവാഹികളായി റജി കെ. ബെഥേൽ (പ്രസിഡന്റ്), പാസ്റ്റർ. ഷിജു തോമസ്, സിസ്റ്റർ. മോനി ജെറി (വൈസ് പ്രസിഡന്റ്), ബ്ലെസ്സൺ വർഗീസ് (സെക്രട്ടറി), റെന്നി ജെ. വർഗീസ്‌, സിസ്റ്റർ. വിമി തോമസ്‌ (ജോയിന്റ് സെക്രട്ടറി), ജസ്റ്റിൻ മാത്യു (ട്രഷറർ), ബൈജു എബ്രഹാം (മീഡിയ മാനേജർ), സന്തോഷ്‌ എസ്. പാപ്പി (മീഡിയ കൺവീനർ), ഷെറിൻ ബോസ് (പ്രോഗ്രാം ആൻഡ് ഇവന്റ് കോഓർഡിനേറ്റർ), ഷിനു കെ. ജോയ് (ചീഫ് റിപ്പോർട്ടർ), കുര്യൻ തോമസ് (പബ്ലിസിറ്റി കൺവീനർ) എന്നിവരെ ചുമതലപ്പെടുത്തി.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like