ഐ.പി.സി ഫാമിലി കോൺഫ്രൻസ് : പ്രൊമോഷണൽ യോഗവും സംഗീത സായാഹ്നവും മാർച്ച് 24ന്

ഒർലാന്റോ : 2019 ജൂലൈ 25 മുതൽ 28 വരെ ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ പ്രമോഷണൽ യോഗങ്ങളുടെ ഭാഗമായുള്ള രജിസ്ട്രേഷൻ സ്വീകരിക്കലും സംഗീത ശുശ്രൂഷയും മാർച്ച് 24ന് ഞായറാഴ്ച വൈകിട്ട് 5 ന് ഐ.പി.സി ഫിലദൽഫിയ ദൈവസഭയിൽ വെച്ച് നടത്തപ്പെടും.

അനുഗ്രഹീത പ്രഭാഷകരായ പാസ്റ്റർ സിബി വർഗീസ്, സുവിശേഷകൻ ജോബി വർഗീസ് എന്നിവർ ദൈവവചന പ്രഭാഷണം നടത്തും. രാജേഷ് ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ ഐ.പി.സി ക്വയർ ഗാനങ്ങൾ ആലപിക്കും.
ദേശീയ ഭാരവാഹികളായ പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡിനേറ്റർ), എന്നിവർ കോൺഫ്രൻസിന്റെ ഇതുവരെയുള്ള പ്രവർത്തന പദ്ധതികൾ വിശദികരിച്ച് സംസാരിക്കും. സംസ്ഥാന പ്രതിനിധി വർഗീസ് പ്ലാമൂട്ടിൽ, പാസ്റ്റർ തോമസ് മാത്യൂ, സുനിൽ സാമുവേൽ, ബെൽവിൻ ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകും.

എല്ലാ വ്യാഴാഴ്ചകളിലും 9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാർത്ഥനയ്ക്കായി വേർതിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോൺ നമ്പറിലൂടെ 790379 എന്ന ആക്സസ് കോഡ് നൽകി പ്രാർത്ഥനാ ലൈനിൽ പ്രവേശിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.ipcfamilyconference.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഏപ്രിൽ 25 നകം രജിസ്റ്റർ ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കുകൾ ലഭ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

post watermark60x60

വാർത്ത: നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)

-ADVERTISEMENT-

-ADVERTISEMENT-

You might also like