ദില്ലിയിലും ഉത്തര്‍പ്രദേശിലും ഭൂചലനം; ഉത്തര്‍പ്രദേശില്‍ റിക്ടര്‍ സ്കെയിലില്‍ തീവ്രത 4 രേഖപ്പെടുത്തി

ദില്ലി: ദില്ലിയില്‍ ഭൂചലനം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ദില്ലിയില്‍ ഭൂചലനം ഉണ്ടായത്. രാജ്യ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഘു ഭൂകമ്പം അനുഭവപ്പെട്ടതായും യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറെ ഉത്തര്‍പ്രദേശിലെ ഷമില്‍ ജില്ലയിലും തജികിസ്താനിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ തീവ്രത 4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉത്തര്‍പ്രദേശില്‍ അനുഭവപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെയാണ് ദില്ലിയില്‍ ഭൂചലനം ഉണ്ടായത്. തജികിസ്താനില്‍ രാവിലെ ഏഴ് മണിയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like