റ്റിപിഎം കോട്ടയം സെന്റർ കൺവൻഷൻ നാളെ മുതൽ

 

കോട്ടയം: മദ്ധ്യതിരുവിതാംകൂറിലെ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പ്രധാന ആത്മീയസംഗമങ്ങളിൽ ഒന്നായ കോട്ടയം സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഫെബ്രുവരി 21 നാളെ മുതൽ 24 ഞായർ വരെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും.
കൺവൻഷന് മുന്നോടിയായി നടന്ന സുവിശേഷ വിളംബര റാലിയിൽ ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്തു.
വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 5: 45 ന് സുവിശേഷ പ്രസംഗം കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിലും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9: 30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നാഗമ്പടം എസ് എച്ച മൌണ്ട് റ്റിപിഎം ആരാധനാലയത്തിലും നടക്കും.
കൺവൻഷന്റെ അനുഗ്രഹത്തിനായി കോട്ടയം സെന്ററിലെ എല്ലാ പ്രാദേശിക സഭകളിലും പ്രതേൃക ഉപവാസ പ്രാർത്ഥന നടന്നു.
കണ്‍വൻഷന്റെ അനുഗ്രഹത്തിനായി കണ്‍വൻഷന്റെ ആരംഭ ദിവസം മുതൽ സമാപന ദിവസം വരെ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും സെന്റർ ഫെയ്ത്ത് ഹോമിൽ നടക്കും.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 9 ന് കോട്ടയം സെന്ററിലെ എല്ലാ പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. കോട്ടയം സെന്റർ പാസ്റ്റർ പി വി ചാക്കോ കൺവൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading