ലേഖനം:കുശവനും കളിമണ്ണും | സനു സണ്ണി

ഒരു കുശവൻ തന്റെ കൈയിൽ കളിമണ്ണ് എടുക്കും. കളിമണ്ണ് എടുക്കുന്ന കുശവന്റെ മനസ്സിൽ അ കളിമണ്ണിനെക്കുറിച്ചു അതിശയിപ്പിക്കുന്നതും മനോഹരവും ആയ ഒരു സങ്കൽപ്പം ഉണ്ട്. അ സങ്കൽപ്പം മനസ്സിൽ വച്ചാണ് കളിമണ്ണിനെ കുശവൻ തന്റെ കൈയിൽ എടുത്തത്. കർത്താവു നമ്മുടെ കുശവനും നമ്മൾ കളിമണ്ണും ആണ്. ചരിത്രത്തിൽ ഇന്നുവരെ ഒരു കളിമണ്ണും ഒരു കുശവനോടും കളിമണ്ണ് ആകുന്ന എനെറെ മനസ്സിൽ ഒരു സങ്കൽപ്പം ഉണ്ട് അതുകൊണ്ടു എനെറെ മനസ്സിൽ ഉള്ള സങ്കല്പം അനുസരിച്ചു എന്നെ ഒരു മൺപാത്രം ആക്കിയാൽ വളരെ എളുപ്പത്തിലും അധികം എനിക്ക് വേദനിക്കാതെ എന്നെ ഒരു നല്ല പാത്രം ആക്കുവാൻ കുശവൻ ആകുന്ന താങ്കള്ക്കു എളുപ്പത്തിൽ സാധികും എന്ന് ഒരു കളിമണ്ണും ഇന്നുവരെ പറഞ്ഞിട്ടില്ല കാരണം കളിമണ്ണ് വെറും കളിമണ്ണ് ആണ്. കളിമണ്ണിന്‌ എന്ത് യോഗ്യത ആണ് ഉള്ളത്? കുശവനോട് ഒരു അഭിപ്രായവും പറയാൻ കളിമണ്ണിന്‌ ഒരു അർഹതയും നിലയും വിലയും സ്ഥാനവും ഇല്ല എന്നതാണ് സത്യം. കുശവൻ തന്റെ സങ്കല്പത്തിൽ ഉള്ള പാത്രമാക്കുവാൻ ആദ്യം കളിമണ്ണിനെ തന്റെ കൈയിൽ എടുത്തു അ കളിമണ്ണിനെ ഉടച്ചു ചതയ്ക്കും അപ്പോൾ അ കളിമണ്ണിന്‌ വേദനിക്കുംകളിമണ്ണ് ആകുന്ന നമ്മെ നല്ല കുശവൻ ആകുന്ന ദൈവം മനോഹരപാത്രം ആക്കുവാൻ അഗ്നിശോധനകളിലൂടെയും കനൽ വഴികളിലൂടെയും കഷ്ടതയുടെ മഹാ പ്രളയത്തിലൂടെയും നമ്മെ കടത്തിവിടാം അപ്പോൾ എനിക്ക് മാത്രം എന്താ ഇ ദുരിതം, എനിക്ക് മാത്രം എന്താ ഇ കഷ്ടത, ഇത് സാത്താൻറെ പോരാട്ടം ആണ് എന്ന ഇ വാക്കുകൾ അറിവില്ലായ്മയിൽ നിന്ന് പറയുന്നത് ആണ്. ഇത്തരം വാക്കുകൾ പറയാതെ ഇരിക്കണമെങ്കിൽ “ദൈവത്തെക്കുറിച്ചു ഉള്ള അറിവ്” ആണ് ഏറ്റവും വേണ്ട കാര്യം. എന്ത്കൊണ്ട് ദൈവം എന്നെ ഇ കഷ്ടതയിലൂടെ കടത്തിവിടുന്നതിന്റെ ഉദ്ദേശം വസ്തവമായും തിരിച്ചു അറിഞ്ഞില്ലെങ്കിൽ നമ്മൾ ദൈവത്തോട് ചോദ്യങ്ങൾ ചോദിച്ചു പിറുപിറുത്തു പോകും.ഇയോബ് എന്ന ദാർശനികന്റെ ജീവിതത്തിൽ വിലയേറിയ നഷ്ടങ്ങൾ ഉണ്ടായി. മഹാ ധനികൻ ആയ ഇയോബിന്റെ സ്വത്തുവകകൾ എല്ലാം നഷ്ടമായി. ഇന്നത്തെ കണക്കു നോക്കിയാൽ മില്യൺ കണക്കിന് രൂപയുടെ നഷ്ട൦ ആണ് ഉണ്ടായതു. സ്വന്തം ഭാര്യ തള്ളിപ്പറഞ്ഞു എല്ലാത്തിനും അപ്പുറം തന്റെ പത്തു മക്കളും മരണപ്പെട് നഷ്ടത്തിനറെ വലിയ ഒരു സ്ഫോടനം ആണ് ഇയോബിന്റെ വീട്ടിൽ സംഭവിച്ചത് എന്നിട്ടും ഇയോബ് ദൈവത്തെ തള്ളിപ്പറയുകയോ ദൈവത്തെ പഴിക്കുകയോ ചെയ്യ്തില്ല കാരണം “ദൈവത്തെ കുറിച്ച് ഉള്ള അറിവ് ആണ്”. ഇത്രയും നഷ്ടം സംഭവിച്ചു എങ്കിലും ദൈവത്തെ നമസ്കരിക്കുന്ന സ്വഭാവം ആയിരുന്നു അ പരമ ഭക്തന്.
ദാവീദ് രാജാവിനറെ മകൻ ആയ അബ്ശാലോം സ്വന്തം പിതാവായ ദാവീദിനെ കൊല്ലാൻ നടക്കുമ്പഴു, ശൗൽ നെ ഭയന്നു ഗുഹയിൽ പാർത്തപ്പോഴും ദാവീദ്നു ഒന്നേ പറയാൻ ഉള്ളു “ഞാൻ യഹോവയെ അല്ല കാലത്തും വാഴ്ത്തും അവന്റ്റെ സ്തുതി എപ്പോഴും എനെറെ നാവിൻമേൽ ഇരിക്കും അതാണ് യഥാർത്ഥ ആരാധന (റിയൽ വർഷിപ്പ്). ഏറ്റവും ഒടുവിൽ കുശവൻ അ കളിമണ്ണിനെ മനോഹരം ആയ ഒരു പാത്രം ആക്കി മറ്റും. പഴയ നിലവാരമോ വിലയോ ഇല്ലാത്ത കളിമണ്ണ് ഒരു മാനപാത്രം ആക്കി കുശവൻ മാറ്റി. പാത്രം ആയ ഇപ്പോഴത്തെ അവസ്ഥയും പഴയ വില ഇല്ലാത്ത കളിമണ്ണ്ആയ അവസ്ഥയും ഓർത്തു നോക്കിയാൽ നമ്മുടെ കുശവൻ ആയ ദൈവത്തെ സ്തുതികത്തെ പറ്റില്ല. “മനുഷ്യനും ദൈവവും തമ്മിൽ ഉള്ള ബന്ധം പുനഃസ്ഥാപിക്കാനും”, “മനുഷ്യനും മനുഷ്യനും തമ്മിൽ ഉള്ള ബന്ധം പുനഃസ്ഥാപിക്കാനും”, “പാപത്തിൽ കിടന്നു നരകത്തിനു അവകാശിയായി കിടന്ന കളിമണ്ണ് ആയ നമ്മളെ രക്ഷയ്ക്കും നിത്യതയ്ക്കും അവകാശി ആക്കുവാൻ സ്വന്തം പുത്രൻ ആയ യേശുവിനെ നമ്മക്ക് വേണ്ടി പിതാവായ ദൈവം മരകുരിശിൽ മരിക്കുവാൻ ഏൽപ്പിച്ചു തന്നില്ലേ.. സ്വന്തം പുത്രനെ പ്രയോജനം ഇല്ലാത്ത കളിമണ്ണ് ആയ നമ്മക്ക് വേണ്ടി തന്ന ദൈവം നമ്മുടെ ബാക്കി കാര്യങ്ങളും ചെയ്യ്തതെ ഇരിക്കുവോ..തീർച്ചയായും നമ്മൾ എപ്പോൾ ആയിരിക്കുന്ന എന്ത് കഷ്ടതയിലും വലിയ വിജയം തരാൻ ദയാലുവായ ദൈവം നമ്മുടെ കൂടെ കാണും. കഷ്ടതയിലും സന്തോഷത്തിലും ദൈവത്തെ സ്തുതിക്കാം,കഷ്ടതയിൽ നമ്മുടെ പ്രതികരണം ആണ് ദൈവം നോക്കുന്നത്. എല്ലാം പോയി ഇനി ഒരു പ്രതീക്ഷയും ഇല്ല എന്ന് പറഞ്ഞാൽ ദൈവം നമ്മക്ക് തരുന്ന പരീക്ഷയിൽ നമ്മൾ തോറ്റുപോകും.കഷ്ടത വരുമ്പോ കർത്താവു എന്നെ ഇ കഷ്ടതയിൽ “ജയോത്സവം ആയി നടത്തും” എന്നു പറയുകയും സന്തോഷനിമിഷങ്ങൾ വരുമ്പോ ഇത് ദൈവത്താൽ സംഭവിച്ചു എന്ന് പറയാൻ ആണ് ദൈവം ആഗ്രഹിക്കുന്നത് ഇതാണ് യഥാർത്ഥ ആരാധന.

-ADVERTISEMENT-

-ADVERTISEMENT-

You might also like