നിയന്ത്രണം വിട്ട കാർ മറിഞ്ഞ് സഭാഹാളിൻറെ ഭിത്തി തകർന്നു; പാസ്റ്ററും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

ഇടുക്കി: ഐ.പി.സിഇടുക്കി നോർത്ത് സെൻററിൽപ്പെട്ട സൗത്ത് കത്തിപ്പാറ സഭാഹാളിന്റെ മുകളിലേക്ക് ഇന്നലെ രാത്രി ഉയരത്തിലുള്ള റോഡിൽ നിന്ന് നിയന്ത്രണം വിട്ട് മാരുതി സിഫ്റ്റ് കാർ  മറിഞ്ഞു വീണു. സംഭവം നടക്കുമ്പോൾ ശുശ്രൂഷകനും സഭാ സെക്രട്ടറിയും ഹാളിലുണ്ടായിരുന്നു. അവർക്ക് ഒരു പോറൽ പോലുമേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്കുകൾ ഏറ്റു. സഭാഹാളിന്റെ ഒരു വശത്തെ ഭിത്തി തകർന്നിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like