പരീക്ഷകളിൽക്കൂടെ ജയാളികളായിത്തീരാം: റ്റിപിഎം ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു

 

post watermark60x60

കൊട്ടാരക്കര: യാക്കോബിനെ പോലെ പരീക്ഷകളിൽക്കൂടെ കടന്നു നമുക്കു ജയാളികളായിത്തീരാം എന്ന് ദി പെന്തെക്കോസ്ത് മിഷൻ ചീഫ് പാസ്റ്റർ എബ്രഹാം മാത്യു പ്രസ്താവിച്ചു.
കൊട്ടാരക്കര പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുന്ന കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന്‍റെ സമാപനദിന സംയുക്ത സഭായോഗത്തിൽ ഉല്പത്തി 32: 24 മുതൽ 28 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുതിയ നിയമ സഭയിലെ ശുശ്രൂഷകരും വിശ്വാസികളും സീയോനും പുതിയ യെരൂശലേമിനുമുള്ളതാണെന്നു പാസ്റ്റർ ഏബ്രഹാം മാത്യു പറഞ്ഞു. ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ് പ്രാർത്ഥനക്കു നേതൃത്വം നൽകി.
സിഖ് മതത്തിൽ നിന്നും രക്ഷിക്കപ്പെട്ടു ധാരിവാൾ സെന്ററിൽ കർത്തൃ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റർ സിംറത്ത് കൗർ അനുഭവ സാക്ഷ്യം പങ്കുവെച്ചു.
കൊട്ടാരക്കര, പുനലൂർ സെന്ററുകളിലെ 53 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗത്തിൽ വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. ഇന്ന് വൈകിട്ട് നടക്കുന്ന പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും.
കൊട്ടാരക്കര കൺവൻഷനിൽ 117 പേർ ജലസ്നാനമേറ്റു ശിശു പ്രതിഷ്ഠ ശുശ്രൂഷയും നടന്നു.
നാളെ രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.
കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസ്ഫ്കുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പി ജെ ബാബു എന്നിവർ കൺവൻഷന് നേതൃത്വം നൽകി.

 

-ADVERTISEMENT-

You might also like