45 -ാമത് പുനലൂർ സെന്റർ കൺവൻഷന് അനുഗ്രഹ സമാപ്തി

പുനലൂർ: ആത്മ നിറവിൽ പ്രാർത്ഥനയോടെ ആരംഭിച്ച 45 -ാമത് സെന്റർ കൺവൻഷൻ അനുഗ്രഹമായി സമാപിച്ചു. പുനലൂർ സീയോൻ ഗ്രൗണ്ടിൽ പാസ്റ്റർ ബിജു റ്റി. ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ പാസ്റ്റർ ജയിംസ് ജോർജ് ഇന്നും യേശുക്രിസ്തു രോഗികളെ സൗഖ്യമാക്കുവാൻ കഴിയുന്ന ദൈവം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രഥമ രാത്രിയിൽ പാസ്റ്റർ പ്രിൻസ് തോമസ് ദൈവവചനം സംസാരിച്ചു. വ്യാഴം, വെള്ളി, ശനി, ദിവസങ്ങളിൽ ബൈബിൾ ക്ലാസും ധ്യാനയോഗങ്ങളും നടത്തപ്പെട്ടു. വെള്ളി ഉച്ചകഴിഞ്ഞ് സഹോദരിസമാജം വാർഷികം നടത്തപ്പെട്ടു. രാത്രി യോഗങ്ങളിൽ പാസ്റ്റർ പി.സി. ചെറിയാൻ, പാസ്റ്റർ കെ.ജെ. തോമസ് കുമളി, പാസ്റ്റർ ബാബു ചെറിയാൻ, എന്നിവർ ദൈവവചനം സംസാരിച്ചു. ശനി പകൽ പി.വൈ.പി.എ, സൺഡേസ്കൂൾ സംയുക്ത വാർഷികം നടത്തപ്പെട്ടു. ഇവാ. സാം സ്കറിയ മുഖ്യസന്ദേശം നൽകി. പി.വൈ.പി.എ മേഖലാ പ്രസിഡണ്ട് പാസ്റ്റർ ബിൻസ് ജോർജ് മുഖ്യ അതിഥിയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പുനലൂർ ടി.ബി. ജംഗ്ഷൻ മുതൽ സെൻറ് ഗൊരേറ്റി ജംഗ്ഷൻ വരെ സുവിശേഷ റാലി നടത്തപ്പെട്ടു. പുനലൂർ പട്ടണത്തിന് സുവിശേഷ റാലി വേറിട്ട ഒരു കാഴ്ചയായിരുന്നു.പാസ്റ്ററുമാരായ ജയിംസ് ജോർജ്, ബിജു ടി. ഫിലിപ്, സജിമോൻ ഫിലിപ് എന്നിവർ റാലിക്കു നേതൃത്വം നൽകി. ഞായറാഴ്ച പൊതുയോഗത്തിൽ പാസ്റ്റർ ജെയിംസ് ജോർജ് കർതൃമേശ ശുശ്രൂഷയും പാസ്റ്റർ രാജു പൂവക്കാല മുഖ്യ സന്ദേശവും നിർവഹിച്ചു. പുനലൂർ സെന്റർ പി.വൈ.പി.എ ക്വയറും, ഗിലയാദ് മ്യൂസിക് ബാന്റും ചേർന്ന് ആത്മനിറവിലുള്ള ഗാനശുശ്രൂഷ കൺവൻഷന് പ്രത്യേകതയായിരുന്നു. പാസ്റ്റർ ബിജു റ്റി. ഫിലിപ്പ്, പാസ്റ്റർ റോയി ജോൺ, പാസ്റ്റർ സാജു മാത്യു, തോമസ് പീറ്റർ, പി.വി. കുട്ടപ്പൻ കൺവൻഷൻ കമ്മറ്റി സെൻറർ കൺവൻഷന് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like