ക്രിസ്തുവിന്റെ ശുശ്രൂഷ മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള നിരപ്പിന്റെ ശുശ്രൂഷ: പാസ്റ്റർ എം റ്റി തോമസ്

കൊട്ടാരക്കര: മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള നിരപ്പിന്റെ ശുശ്രൂഷക്കായിയാണ് ക്രിസ്തുവിനെ പിതാവ് ഈ ഭൂമിയിലേക്ക് അയച്ചത് എന്ന് റ്റിപിഎം ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്.
റ്റിപിഎം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന്റെ നാലാംദിനം രാത്രി നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു.
പുതിയ നിയമ സഭയിലെ ശുശ്രൂഷകാർക്ക് അപ്പോസ്തോലിക പ്രതിഷ്ഠ അത്യന്താപേക്ഷിതമാണെന്ന് പാസ്റ്റർ എം റ്റി തോമസ് പറഞ്ഞു. ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു നേതൃത്വം നൽകി.
സമാപന ദിവസമായ ഇന്ന് (10/02/19) രാവിലെ വിശ്വാസികൾക്കും ഉപദേശ സത്യങ്ങളെ കുറിച്ച് കൂടുതലായി അറിയുവാൻ ആഗ്രഹിക്കുന്നവർക്കയും ജലസ്നാനം എടുക്കുന്നവർക്കയും ജലസ്നാനത്തെ കുറിച്ച് കൂടുതലായി അറിയുവാൻ ആഗ്രഹിക്കുന്നവർക്കുമായി 2 പ്രത്യേക ബൈബിൾ ക്ലാസ്സുകൾ ഉണ്ടായിരിക്കും തുടർന്ന് സ്നാന ശുശ്രൂഷയും ശിശു പ്രതിഷ്ഠ ശുശ്രൂഷയും ഉണ്ടായിരിക്കും.
രാവിലെ 9 നു കൊട്ടാരക്കര, പുനലൂർ സെന്ററുകളുടെ 53 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 5:30 ന് പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
ഫെബ്രുവരി 11 ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.

 • കൺവൻഷനിൽ ഇന്ന് (10/02/19)
  4:00 – സ്തോത്ര പ്രാർത്ഥന
  7:00 – വേദപാഠം
  9:00 – സംയുക്ത വിശുദ്ധ സഭായോഗം
  3:00 – ദൈവിക രോഗശാന്തി ശുശ്രൂഷയുടെ അനുഗ്രഹത്തിനായി പ്രത്യേക പ്രാർത്ഥന
  5:30 – ദൈവിക രോഗശാന്തി ശുശ്രൂഷ

റ്റിപിഎം കൊട്ടാരക്കര സാർവ്വദേശീയ കൺവെൻഷൻ ഇന്ന്  (10/02/19)സമാപിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like