ലേഖനം:ഭൗതിക സമ്പത്തോ അതോ യേശു എന്ന നിത്യ സമ്പത്തോ? | റിൻസി ബിൻസൺ, ഡെറാഡൂൺ

എല്ലാ മനുഷ്യരുടെയും ആഗ്രഹം എനിക്ക് സാമ്പത്തികമായി വളരണം എന്നാണ്. ഏതു വിധേന ആയാലും സാമ്പത്തിക നേട്ടം ഉണ്ടായാൽ മതി. ഞാനൊന്ന് ചോദിക്കട്ടെ, സാമ്പത്തിക നേട്ടമാണോ വലുത്? ഈ തരത്തിലുള്ള അത്യാഗ്രഹം ക്രിസ്തീയ സമൂഹത്തിൽ കൂടിക്കൊണ്ടിരിക്കുന്നു.
            ആദ്യകാല വിശുദ്ധന്മാരെ നോക്കുകയാണെങ്കിൽ അവരുടെ ജീവിതത്തിൽ ഉണ്ടായിരുന്ന എല്ലാം സ്വത്തുക്കളെയും  നേട്ടങ്ങളെയും എറിഞ്ഞു കളഞ്ഞു ക്രിസ്തുവിനെ നോക്കി പോയവരാണ്. പക്ഷെ നമ്മൾ ഈ കാലത്തേക്ക് നോക്കുകയാണെങ്കിൽ സമൃദ്ധി നേടുവാൻ വേണ്ടി ആണ് ക്രിസ്തീയ വിശ്വാസത്തിൽ പങ്കാളികൾ ആകുന്നതു. സാമ്പത്തിക നേട്ടങ്ങളുടെ പിറകെ പോകുന്ന ക്രിസ്തീയ സമൂഹമേ ഒന്ന് ഓർക്കുക യഥാർത്ഥ സമ്പത്തായ യേശുവിനെ തള്ളിക്കളഞ്ഞിട്ടാണ് നീ മുൻപോട്ടു ഓടുന്നത്. ദൈവഭക്തനായ സാധു കൊച്ചുകുഞ്ഞു ഉപദേശി തന്റെ അനുഭവത്തിൽ കൂടി ഇങ്ങനെ പാടി “എന്റെ സമ്പത്തൊന്നു ചൊല്ലുവാൻ യേശുമാത്രം… “അതെ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ യേശു മാത്രം.
             അപ്പോസ്തല പാരമ്പര്യം പറയുന്ന പെന്തകോസ്ത് ദൈവമക്കളുടെ ക്രിസ്തുവിനെ കൂടാതെയുള്ള യാത്ര എങ്ങോട്ട്? ക്രിസ്തുവിന്റെ അപ്പോസ്തലരായി ജീവിച്ചവർ അവർക്കുള്ള എല്ലാത്തിനെയും വലിച്ചെറിഞ്ഞു ക്രിസ്തുവിന്റെ സ്നേഹം അനുഭവത്തിൽ നിന്നു മറ്റുള്ളവരിലേക്ക് പകർന്നു കൊടുത്തു.
post watermark60x60
           ക്രിസ്ത്യാനി എന്ന് അവകാശപ്പെടുന്ന നാം ക്രിസ്തു എന്ന വെളിച്ചത്തിൽ ആണോ പോകുന്നത് അതോ ലോകമെന്ന അന്ധകാരത്തിലാണോ? അപ്പോസ്തലന്മാരുടെ പ്രസംഗം കേട്ട് ആയിരങ്ങൾ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചിട്ടുണ്ട്. പക്ഷെ ഇന്നിന്റെ രീതി മാറിയിരിക്കുന്നു, ഇന്ന് ക്രിസ്തുവിൽ കൂടി ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്ന നാം സമൃദ്ധി നേടുന്നു.
         പ്രിയ സ്നേഹിതരെ, ഞാൻ ഉൾപ്പെടുന്ന നമ്മുടെ പെന്തകോസ്ത് സമൂഹം ഇപ്പോൾ എവിടെയാണ്? പുതിയ നിയമ വിശ്വാസികൾ എന്ന് നാം അവകാശപ്പെടുന്നു. ക്രിസ്തു നമ്മുടെ സമ്പത്ത് എന്ന് നാം അവകാശപ്പെടുന്നു, ഒന്ന് ചിന്തിച്ചു നോക്കുക, നമ്മൾ യാഥാർഥമായും  ക്രിസ്തുവിന്റെ പാതയിലാണോ? നാം ക്രിസ്തുവിനെ സമ്പത്തായി കണക്കപ്പെടുന്നുണ്ടോ? നിങ്ങൾ അങ്ങനെ കരുതുന്നില്ലെങ്കിൽ ചിന്തകൾ മാറ്റേണ്ട സമയമായി. പ്രിയ ദൈവമക്കളെ ഇതുവരെയും നമ്മുടെ സമ്പത്തായ ക്രിസ്തുവിനെ തിരിച്ചഞ്ഞിട്ടില്ലങ്കിൽ യേശുവാണ് നമ്മുടെ ജീവിതത്തിലെ വിലയേറിയ സമ്പത്തെന്നു തിരിച്ചറിയേണ്ടുന്ന സമയം ആസന്നമായിരിന്നു.
    ക്രിസ്തു ആണ് യഥാർത്ഥ സമ്പത്ത് എന്ന് തിരിച്ചറിയുന്ന സമയം ആയിരിക്കും നമ്മുടെ ജീവിതത്തിലെ വിലയേറിയ നിമിഷം. ക്രിസ്തു ആണ് നമ്മുടെ വിലയേറിയ സമ്പത്ത് എന്നറിയണമെങ്കിൽ നമ്മുടെ ജീവിതത്തിലെ ഈ ലോകത്തിലെ വലിയതായി കരുതിയിരുന്ന പലതിനെയും നാം ഉപേഷിക്കേണ്ടതായും ഉണ്ട്.
    ഈ ലോകത്തിൽ നാം നേടിയതെല്ലാം തള്ളിക്കളഞ്ഞു ക്രിസ്തു എന്ന സമ്പത്തിനേ കണ്ടെത്തി അവനുവേണ്ടി ജീവിതം സമർപ്പിച്ചു ആയിരിക്കുമ്പോൾ ഒരു പക്ഷെ മറ്റുള്ളവർ പറഞ്ഞേക്കാം നീ എന്തിനു ഉള്ളതെല്ലാം കളഞ്ഞു എന്ന് പക്ഷെ നീ വിഷമിക്കണ്ട കാര്യമില്ല കാരണം നീ തിരിച്ചറിഞ്ഞിരിക്കുന്നു നീ നേടിയ സമ്പത്തിനു പകരം പറയുവാൻ ഒന്നും ഇല്ലാ എന്ന്…
   അതെ ദൈവമക്കളെ നാം തയ്യാറാവുന്നുണ്ടോ അതിമഹത്തായ സമ്പത്തിനെ നേടുവാൻ………
-ADVERTISEMENT-

-ADVERTISEMENT-

You might also like