കർണാടക ക്രിസ്ത്യൻ ഫെലോഷിപ്പ് നാഷണൽ കോൺഫറൻസ്

ബാംഗ്ലൂർ: കർണാടകത്തിലെ വിവിധ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ കർണാടക ക്രിസ്ത്യൻ ഫെലോഷിപ്പ് ഒരുക്കുന്ന ഗ്ലോബൽ പാഥ് വേ നാഷണൽ കോൺഫറൻസ് 2019 ഫെബ്രുവരി 4, 5, 6 തിയതികളിൽ ജെ.പി നഗർ മെട്രൊ സ്റ്റേഷന് സമീപം ചർച്ച് ഓഫ് ഗോഡ് ഹാളിൽ വച്ച് നടക്കും. കെ.സി.എഫ് സെക്രട്ടറി റവ. കോശി പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന കോൺഫ്രൻസ് ന്യൂ ലൈഫ് ബൈബിൾ കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. എബ്രഹാം മാത്യൂ പ്രാർത്ഥിച്ച് ദൈവകരങ്ങളിൽ സമർപ്പിക്കും. കർണാടക യുണെറ്റട് പെന്തക്കോസ്തൽ ഫെലോഷിപ്പ് സെക്രട്ടറി റവ. ഡൊ. കെ.വി ജോൺസൻ വിവിധ സഭകളെയും സംഘടനകളെയും പ്രതിനിധീകരിച്ച് ആശംസ അറിയിക്കും. കെ.സി.ഫ് പ്രസിഡെന്റ് പാസ്റ്റർ ജെസ്റ്റിൻ കോശി കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. നാഷണൽ കോഡിനേറ്റർ റവ. ഡോ. ഇസ്രായേൽ ജെ. പൊന്നപ്പ കൊൺഫ്രൻസിനെയും ട്രൈനേഴ്സിനെയും ഡെലിഗേറ്റ്സിന് പരിചയപ്പെടുത്തും. ഇവാ. ജോനാഥാൻ ജോണിന്റെ നേതൃത്വത്തിൽ ക്വയർ ആരാധനക് നേതൃത്വം നല്കും.
കെ.സി.എഫ് ട്രഷററും ബാംഗ്ലൂർ കോഡിനേറ്ററുമായ റവ. ബിജു ജോണിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണമാണ് നടന്നു വരുന്നത്‌. ലോകരാജ്യങ്ങളിൽ വളരെ ശക്തമായ് പ്രയോജനപ്പെടുന്ന അന്തർദേശീയ പ്രാസംഗികർ റവ. ഡൊ. ജെറി വില്യംസൺ, പാസ്റ്റർ റോബ് ഗോയിറ്റി, ഡെറിക്ക് കാർഡ് വെല്ല് തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും. നാലാം തിയതി രാവിലെ 8.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. ദിവസവും രാവിലെ 9 മുതൽ 4 വരെ വിവിധ ട്രെയിനിംഗ് പ്രോഗ്രാം നടക്കും. കർണാടകത്തിൽ നിന്നും, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള, ദൈവവേലയിൽ തല്പരരായ ദൈവദാസി ദാസന്മാരാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്. കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നു പ്രതിനിധികൾ സംബന്ധിക്കും.
ആറാം തിയതി നടക്കുന്ന സമാപന സമ്മേളനത്തിൽ കെ.സി.എഫ് പ്രസിഡെന്റ് പാസ്റ്റർ ജെസ്റ്റിൻ കോശി അദ്ധ്യക്ഷനായിരിക്കും. കോൺഫറൻസിൽ പങ്കെടുത്ത് വിജയകരമായ് ട്രെയ്നിംഗ് പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കും. പാസ്റ്റർ സാം സുരേഷ്, പാസ്റ്റർ പോൾ സി ജോസഫ് എന്നിവർ നേതൃത്വം നല്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.