യു.​എ​സി​ല്‍ വെ​ടി​വ​യ്പ്; ഫ്ളോ​റി​ഡ​യി​ല്‍ അ​ഞ്ചു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഫ്ളോ​റി​ഡ: യു​.എ​സി​നെ വിറപ്പിച്ച്‌ വീ​ണ്ടും വെ​ടി​വ​യ്പ്. ഫ്ളോ​റി​ഡ ന​ഗ​ര​ത്തി​ലെ ഒ​രു ബാ​ങ്കി​ല്‍ ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ അ​ഞ്ചു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. സെ​ബ്രിം​ഗി​ലെ സ​ണ്‍ ട്ര​സ്റ്റ് ബാ​ങ്കി​ലാ​ണ് അ​ക്ര​മി വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത്. വെ​ടി​വ​യ്പ് ന​ട​ത്തി​യ അ​ക്ര​മി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സെ​ഫെ​ന്‍ സേ​വ​ര്‍ എ​ന്ന യു​വാ​വാ​ണ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ​മ​രി​ച്ച​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ഇതുവരെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.