വിന്നേഴ്സ് ബാൻക്വറ്റ് – സീസൺ 3 ; ജനുവരി 26ന് ഹെബ്രോൻപുരത്ത്

കുമ്പനാട് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യശസ്സ് എക്കാലവും ഉയർത്തിപ്പിടിച്ച കുമ്പനാട് സെന്റർ പി വൈ പി എയുടെ വാർഷിക പൊതുയോഗം (വിന്നേഴ്സ് ബാൻക്വറ്റ് – സീസൺ 3) ജനുവരി 26 ശനിയാഴ്ച കുമ്പനാട് ഹെബ്രോൻപുരത്ത് വെച്ച് വൈകിട്ട് 3 മണി മുതൽ ആരംഭിക്കും. കുമ്പനാട് സെന്റർ പി വൈ പി എ പ്രസിഡൻറ് പാസ്റ്റർ ബ്ലെസ്സൺ കുഴിക്കാലാ അധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, ഐ പി സി കുമ്പനാട് സെന്റർ അസ്സോസിയേറ്റ് മിനിസ്റ്റർ പാസ്റ്റർ റ്റി. ജെ. എബ്രഹാം, പി.വൈ.പി.എ സംസ്ഥാന അധ്യക്ഷൻ അജു അലക്സ് എന്നിവർ പങ്കെടുക്കും. പ്രശസ്ത സംഗീതജ്ഞൻ ജോയൽ പടവത്ത് ഗാനശിശ്രുഷകൾക്ക് നേതൃത്വം നൽകും. ഈ സമ്മേളനത്തിൽ 2018 താലന്ത് പരിശോധനയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കുള്ള സമ്മാനദാനവും കൂടാതെ സമൂഹത്തിൽ വ്യത്യസ്ത നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച കുമ്പനാട് സെന്ററിലുള്ള വ്യക്തികളെ ആദരിക്കുകയും ചെയുന്നു. കുമ്പനാട് സെന്ററിലെ വിവിധ ലോക്കൽ സഭകളിൽ നിന്നുള്ള വ്യത്യസ്ത പ്രോഗ്രാമുകൾ ക്രമീകരിച്ചിട്ടുണ്ട്.

കുമ്പനാട് സെന്ററിൽ ഉൾപെട്ടുനിൽക്കുന്ന നെല്ലിമല സഭാ അംഗവും, കായികരംഗത് ജില്ലാതലം മുതൽ ദേശീയതലം വരെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ ഞങ്ങളുടെ സഹോദരി പ്രിസ്‌ക്കില്ല ദാനിയേലിന് മാന്യമായ ഒരു സ്ഥലവും അതിലൊരു പാർപ്പിടവും വെച്ച് നൽകുവാൻ കുമ്പനാട് സെന്റർ പി വൈ പി എ മുന്നിട്ട് ഇറങ്ങുന്നു. കുമ്പനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രാർത്ഥന ഗ്രൂപ്പ് ആയ ബാക്ക് റ്റു ദി ക്രോസ്സ് ആണ് വീട് വയ്ക്കാനുള്ള ക്രമീകണങ്ങൾ ചെയ്യുന്നത്. ഇതിന്റെ ഔദ്യോഗിക ഉത്ഖാടനവും വാർഷിക പൊതുയോഗത്തിൽ നിർവഹിക്കുന്നു. കുമ്പനാട് സെന്ററിന്റെ പ്രവർത്തനങ്ങളോട് എന്നും സഹകരിച്ച നിങ്ങളോട് എല്ലാവരോടുമുള്ള ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു. ഈ വാർഷിക പൊതുയോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയുന്നു.
എന്ന് കുമ്പനാട് സെന്റർ പി.വൈ.പി.എയ്ക്ക് വേണ്ടി
നെവിൻ മങ്ങാട്ട് (സെക്രട്ടറി), +971 55 896 0022

-ADVERTISEMENT-

-ADVERTISEMENT-

You might also like